Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബദൽരേഖ നിർദേശം...

ബദൽരേഖ നിർദേശം വകുപ്പുകൾ പാലിച്ചില്ല; റവന്യൂ വകുപ്പ്​ സർട്ടിഫിക്കറ്റുകൾ നൽകാൻ കർശന നിർദേശം

text_fields
bookmark_border
Revenue Department
cancel

തി​രു​വ​ന​ന്ത​പു​രം: റ​വ​ന്യൂ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്ക് പ​ക​രം ബ​ദ​ൽ​രേ​ഖ​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന് സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശം ഉ​ണ്ടെ​ങ്കി​ലും, സേ​വ​ന​വ​കു​പ്പ് എ​ന്ന നി​ല​യി​ൽ ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കാ​ൻ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന്​ റ​വ​ന്യൂ വ​കു​പ്പ്​​ സ​ർ​ക്കു​ല​ർ. സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക്​ ല​ഭ്യ​മാ​ക്കു​മ്പോ​ൾ ഒ​ഴി​വാ​ക്കാ​വു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഗെ​സ​റ്റ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ൻ, നോ​ട്ട​റി എ​ന്നി​വ​രു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലും ക​ഴി​യു​ന്ന​ത്ര ഒ​ഴി​വാ​ക്കാ​നും ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ക്കാ​നു​മാ​ണ്​ ക​ഴി​ഞ്ഞ​മാ​സം സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്.

എ​ന്നാ​ൽ പ​ല​യി​ട​ത്തും റ​വ​ന്യൂ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഇ​പ്പോ​ഴും ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ നേ​റ്റി​വി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് പ​ക​രം ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, അ​ഞ്ചു​വ​ർ​ഷം കേ​ര​ള​ത്തി​ൽ പ​ഠി​ച്ച​തി​ന്റെ രേ​ഖ, സ​ത്യ​പ്ര​സ്താ​വ​ന എ​ന്നി​വ​യു​ണ്ടെ​ങ്കി​ൽ നേ​റ്റീ​വാ​യി പ​രി​ഗ​ണി​ക്കും. ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് പ​ക​രം അ​പേ​ക്ഷ​ക​ന്റെ എ​സ്.​എ​സ്.​എ​ൽ.​സി രേ​ഖ, മാ​താ​പി​താ​ക്ക​ൾ വ്യ​ത്യ​സ്ത ജാ​തി​യി​ൽ​പെ​ട്ട​വ​രാ​ണെ​ങ്കി​ൽ അ​വ​രു​ടെ വി​ദ്യാ​ഭ്യാ​സ​രേ​ഖ എ​ന്നി​വ പ​രി​ഗ​ണി​ക്കാം.

ഗെ​സ​റ്റ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന അ​പേ​ക്ഷ​ക​രു​ടെ സ​ത്യ​പ്ര​സ്താ​വ​ന വ​ൺ ആ​ൻ​ഡ് സെ​യിം സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് പ​ക​രം ഉ​പ​യോ​ഗി​ക്കാം.

അ​തി​ലേ​ക്കാ​യി വ​കു​പ്പു​ക​ൾ അ​വ​രു​ടെ സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട്ട​ങ്ങ​ൾ, മാ​ന്വ​ലു​ക​ൾ, ഉ​ത്ത​ര​വു​ക​ൾ എ​ന്നി​വ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്നും സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​രും അ​ത്​ കൃ​ത്യ​മാ​യി പാ​ലി​ച്ചി​ട്ടി​ല്ല. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മാ​യി പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും വ​കു​പ്പു​ക​ളി​ലും ഇ​പ്പോ​ഴും റ​വ​ന്യൂ വ​കു​പ്പ്​ അ​നു​വ​ദി​ക്കു​ന്ന സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ അ​പേ​ക്ഷ​ക​രോ​ട്​ ആ​വ​ശ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സ​ർ​ക്കു​ല​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:revenue department
News Summary - The revenue department is strictly instructed to issue certificates
Next Story