ബിനീഷ് കോടിയേരിയുടെ മകളുടെ അവകാശം ഹനിക്കപ്പെട്ടിട്ടില്ല- മലക്കം മറിഞ്ഞ് ബാലാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡിനിടെ രണ്ടരവയസ്സുകാരിയായ മകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടിട്ടില്ലെന്നും വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ തുടര്‍നടപടികള്‍ക്ക് ഇല്ലെന്നും വ്യക്തമാക്കി ബാലാവകാശ കമീഷന്‍. റെയ്ഡുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതി അന്നുതന്നെ തീര്‍പ്പാക്കിയതാണെന്നും കമ്മീഷന്‍ അംഗം കെ. നസീര്‍ വിശദീകരിച്ചു.
26 മണിക്കൂര്‍ നീണ്ടുനിന്ന റെയ്ഡ് കുഞ്ഞില്‍ കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയെന്നും കുട്ടിക്ക് ഉറങ്ങാനായില്ലെന്നും ബന്ധുക്കള്‍ കമീഷന് പരാതി നൽകിയിരുന്നു. റെയ്ഡിന്റെ പേരില്‍ ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും ഭാര്യാമാതാവിനെയും തടഞ്ഞുവെച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
ഭാര്യാപിതാവ് ബാലാവകാശ കമ്മീഷന് പരാതി നല്‍കിയതിനെ തുടർന്ന് ബാലാവകാശ കമ്മീഷന്‍ ബിനീഷിന്‍റെ വീട്ടിലെത്തുകയും വിഷയം വിവാദമാവുകയും ചെയ്തു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരക്കുട്ടിയായതിനാലാണ് ബാലാവകാശ കമീഷന്‍ ഓടിയെത്തിയെന്നും ഇത് പക്ഷപാതപരമാണെന്നും പ്രതിപക്ഷം ആരോപിച്ചു. സംഭവെ വിവാദമായതിനെ തുടർന്നാണ് ബാലാവകാശ കമീഷൻ നടപടികൾ നിർത്തിവെച്ചിരിക്കുയാണെന്ന് അറിയിച്ചത്. പരാതി കിട്ടിയുടൻ സ്ഥലത്തെത്തിയ കമീഷൻ വാളയാർ, പാലത്തായി കേസുകളിൽ എവിടെയായിരുന്നെന്നും പ്രതിപക്ഷം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.