സ്‌കൂൾ കെട്ടിട മേൽക്കൂര തകർന്നുവീണ് അധ്യാപികക്കും വിദ്യാർഥിക്കും പരിക്ക്
text_fieldsഒറ്റപ്പാലം: സ്കൂൾ കെട്ടിടത്തിന്റെ ഓടുമേഞ്ഞ മേൽക്കൂര തകർന്നുവീണ് വിദ്യാർഥിക്കും അധ്യാപികക്കും പരിക്ക്. പനമണ്ണ വട്ടനാൽ ദേശബന്ധു എ.എൽ.പി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. സൗത്ത് പനമണ്ണ പൂക്കാട്ടുകുറുശ്ശി വീട്ടിൽ ദിലീപിന്റെ മകൻ ആദർശ് (ഒമ്പത്), അധ്യാപിക കുളപ്പുള്ളി നവനീതത്തിൽ പ്രദീപ്കുമാറിന്റെ ഭാര്യ ശ്രീജ (45) എന്നിവർക്കാണ് പരിക്കേറ്റത്.
ശ്രീജക്ക് തലക്കും വിദ്യാർഥിക്ക് തലക്കും കൈക്കുമാണ് പരിക്ക്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച വൈകീട്ട് 3.30ഓടെയാണ് സംഭവം. ഇന്റർവെൽ സമയത്ത് കുട്ടികൾ പുറത്തായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ചാറ്റൽമഴ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്ലാസ് മുറിക്കകത്തായതിനാലാണ് അധ്യാപികക്കും വിദ്യാർഥിക്കും പരിക്കേറ്റത്. നൂറ്റാണ്ടോളം പഴക്കമുള്ള സ്കൂൾ കെട്ടിടത്തിൽ കഴിഞ്ഞതവണ അറ്റകുറ്റപ്പണി നടത്തിയ ഭാഗമാണ് തകർന്നതെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.