പരാജയ കാരണം യു.ഡി.എഫിന്‍റെ സംഘടന ദൗര്‍ബല്യം; മുന്നണിമാറ്റം ഉചിതമായ സമയത്തെന്ന് ആർ.എസ്.പി
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ മുന്നണി മാറില്ലെന്നും ഉചിതമായ സമയത്ത് ഉചിത തീരുമാനം കൈക്കൊള്ളുമെന്നും ആർ.എസ്.പി. തെരഞ്ഞെടുപ്പ് പരാജയ കാരണം യു.ഡി.എഫിെൻറ സംഘടനാദൗർബല്യമാെണന്ന് കുറ്റപ്പെടുത്തിയ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പാർട്ടിയിൽ പൊട്ടിത്തെറിയില്ലെന്നും സെക്രേട്ടറിയറ്റ് യോഗത്തിന് ശേഷം വ്യക്തമാക്കി. മുന്നണിമാറ്റ കാര്യത്തിൽ കോൺഗ്രസിെൻറ ഭാവിപ്രവർത്തനംകൂടി വിലയിരുത്തിയശേഷം തീരുമാനമെടുക്കാനാണ് ആർ.എസ്.പിയുടെ നീക്കം.
മുന്നണിമാറ്റ ആവശ്യം ഉയർെന്നന്ന് എ.എ. അസീസ് സമ്മതിച്ചു. തെരഞ്ഞെടുപ്പിൽ ജയവും തോൽവിയും ഉണ്ടാകും. തെരഞ്ഞെടുപ്പ് പരാജയത്തിെൻറ പേരിൽ മുന്നണിമാറ്റം ആലോചനയിലില്ല. ആഗസ്റ്റിൽ കൊല്ലത്ത് സംസ്ഥാന നേതൃയോഗം ചേർന്ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമഗ്രമായി ചർച്ച ചെയ്യും. ഷിബു ബേബിജോൺ യു.ഡി.എഫ് ഉന്നതാധികാര സമിതിയിൽനിന്ന് മാറിനിന്നത് വ്യക്തിപരമായ ആവശ്യം വന്നതുകൊണ്ടാണ്. പാർട്ടിയിൽ അസ്വാരസ്യമെന്നത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയിൽ മുന്നണി മാറുമോ എന്ന ചോദ്യത്തിന് ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന് അങ്ങനെ ഒരു തീരുമാനം പ്രഖ്യാപിക്കാൻ കഴിയുമോ എന്നായിരുന്നു ഷിബു ബേബിജോണിെൻറ വാർത്തസമ്മേളനത്തിലെ മറുചോദ്യം. യു.ഡി.എഫിനൊപ്പം നിൽക്കാൻ ആർ.എസ്.പി നിലപാട് സ്വീകരിച്ചതിന് പാർട്ടിയെ പ്രേരിപ്പിച്ച ചില ഘടകങ്ങളുണ്ട്. ആ ഘടകങ്ങൾ ഇപ്പോഴും അങ്ങനെതന്നെ നിൽക്കുെന്നന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം തവണയും നിയമസഭയിൽ പ്രാതിനിധ്യമില്ലാത്തത് പ്രവർത്തകരെ നിരാശരാക്കിയെന്ന് എ.എ. അസീസ് പറഞ്ഞു. പാർട്ടി അടിത്തറ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുമായും മതമൗലികവാദികളുമായും സി.പി.എം തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കിയെന്ന് എൻ.കെ. പ്രേമചന്ദ്രൻ കുറ്റെപ്പടുത്തി. പാർട്ടിയെ ദുർബലപ്പെടുത്തുന്ന സമീപനം തെൻറ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് ഷിബു ബേബിജോണും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.