കേന്ദ്ര സർവകലാശാലയിലെ 'ഫാഷിസ്റ്റ്' പ്രയോഗം ദേശീയ വിഷയമാക്കാൻ ആർ.എസ്.എസ്
text_fieldsകാസർകോട്: കേന്ദ്ര സർവകലാശാലയിലെ അധ്യാപകൻ വിദ്യാർഥികൾക്കുള്ള ഒാൺലൈൻ ക്ലാസിൽ ഇന്ത്യയിൽ ഫാഷിസ്റ്റ് ഭരണമാണെന്ന് പറഞ്ഞെന്ന ആരോപണം ദേശീയതലത്തിലേക്ക് ഉയർത്തി സംഘ്പരിവാർ. പരിവാറിെൻറ ഏറ്റവും വലിയ ജിഹ്വയായ 'ഒാർഗനൈസറി'ൽ വിഷയം പ്രസിദ്ധീകരിച്ചുകൊണ്ടാണ് ആർ.എസ്.എസ് ദേശീയ നേതാക്കളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.
നിലവിലെ വൈസ് ചാൻസലർ ഡോ. വെങ്കിടേശ്വർലു ചുമതലയേറ്റ ശേഷം ആർ.എസ്.എസ് താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല എന്ന ആരോപണം ശക്തമായിരുന്നു. സർവകലാശാലയിെല നിയമനങ്ങൾ, നടപടികൾ, ശിക്ഷാ സ്ഥലംമാറ്റങ്ങൾ എന്നിവ നടത്തിയിരുന്ന, മുൻ ഭാരതീയ വിചാര കേന്ദ്രം വൈസ് പ്രസിഡൻറിനെ സ്ഥലം മാറ്റിക്കൊണ്ടാണ് പുതിയ വി.സി ഭരണം തുടങ്ങിയത്.
ആർ.എസ്.എസിന് കീഴിലെ ഭരണം ഫാഷിസമെന്ന് പഠിപ്പിച്ചു; കേന്ദ്ര സർവകലാശാല അധ്യാപകനെതിരെ അന്വേഷണ സമിതി
ഇതോടെ കേന്ദ്ര സർവകലാശാലയിൽ പിടിവിട്ട ആർ.എസ്.എസ്, അധ്യാപകൻ നടത്തിയ ഫാഷിസ്റ്റ് രാഷ്ട്രം എന്ന പ്രയോഗത്തിൽ പിടിച്ച് സർവകലാശാലാ ഭരണം കൈപ്പിടിയിലാക്കാനാണ് നീക്കം നടത്തുന്നത്. 'രാജ്യത്തെ ഫാഷിസ്റ്റു രാഷ്ട്രം എന്ന് കേന്ദ്ര സർവകലാശാല അധ്യാപകൻ പറഞ്ഞത് ഞെട്ടിക്കുന്നതാണെ'ന്ന് ആർ.എസ്.എസ് മുഖപത്രമായ 'ഒാർഗനൈസർ' എഴുതി.
'2014ലെ ബി.ജെ.പി വിജയത്തെ തുടർന്ന് ഇന്ത്യ ഫാഷിസ്റ്റ് രാഷ്ട്രമായി എന്നാണ് ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വകുപ്പിലെ അസി.പ്രഫസർ ഡോ. ഗിൽബർട്ട് സെബാസ്റ്റ്യൻ പറഞ്ഞിരിക്കുന്നതെന്ന് 'ഒാർഗനൈസർ' കുറ്റപ്പെടുത്തി. ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ യു.ജി.സി നിർദേശിച്ചിരുന്നു.
എ.ബി.വി.പിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഇൗ സമിതിയും ആർ.എസ്.എസ് താൽപര്യം സംരക്ഷിക്കുന്നതല്ല എന്നു വന്നതോടെയാണ് വിഷയം ദേശീയതലത്തിൽ എത്തിക്കാൻ 'ഒാർഗനൈസറി'നെ കൂട്ടുപിടിച്ചതെന്നാണ് നിരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.