കുസാറ്റിൽ സംവരണം അട്ടിമറിച്ച് അധ്യാപക നിയമനമെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻകമ്മിറ്റി
text_fieldsതിരുവനന്തപുരം: സർക്കാർ അനുമതിയില്ലാത്ത സ്വാശ്രയ അധ്യാപക തസ്തികകൾ കൂടി സംവരണ റോസ്റ്ററിൽ ഉൾപ്പെടുത്തി സംവരണം അട്ടിമറിച്ച് കുസാറ്റിൽ അധ്യാപക നിയമങ്ങൾ വിജ്ഞാപനം ചെയ്തതായി ആക്ഷേപം. സംവരണം പൂർണമായി അട്ടിമറിച്ചു കൊണ്ടുള്ള നിയമന വിജ്ഞാപനത്തിന്മേലുള്ള തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വി.സി യുടെ താൽക്കാലിക ചുമതല വഹിക്കുന്ന ഡോ:എൻ.കെ ശങ്കരന്റെ സേവന കാലാവധി അവസാനിക്കാൻ മൂന്നുമാസം മാത്രം ബാക്കി നിൽക്കവേയാണ് തിരക്കിട്ട് അസിസ്റ്റന്റ് പ്രഫസർമാരെ കൂട്ടത്തോടെ നിയമിക്കുന്നത്. കേരളത്തിലെ വിവിധ സർവകലാശാലകളിൽ താൽക്കാലിക ചുമതല വഹിക്കുന്ന വി.സി മാർ സ്ഥിരം അധ്യാപക നിയമനങ്ങൾ നടത്താ തിരിക്കുമ്പോഴാണ് കുസാറ്റിൽ താൽക്കാലിക വി.സി സംവരണം അട്ടിമറിച്ച് നിയമനങ്ങൾ നടത്താൻ നടപടികൾ ആരംഭിച്ചിരിക്കുന്നത്.
സർവകലാശാലയിലെ ഡിപ്പാർട്ട്മെൻറ്കൾക്ക് അനുവദിച്ചിട്ടുള്ള അധ്യാപക തസ്തികൾ വേണ്ടപ്പെട്ടവരെ നിയമിക്കുന്നതിനു വേണ്ടി സൗകര്യപൂർവം മറ്റ് ചില വകുപ്പുകളിലേക്ക് മാറ്റി വിജ്ഞാപനം ചെയ്തത് ചട്ടവിരുദ്ധമാണ്. വ്യാപകമായ അധ്യാപക നിയമനങ്ങൾ മൂലം കടുത്തസാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുസാറ്റിൽ പുതിയ നിയമനങ്ങൾ കൂടി നടത്തുന്നതോടെ മൂന്ന് കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകും. അധ്യാപകരുടെ അധ്വാന ഭാരം പുന:നിർണയം ചെയ്യാതെയാണ് പുതിയ നിയമന വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നതെന്നും സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി പ്രസ്താവയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.