രാഷ്ട്രപതിക്കുള്ള ശിൽപം രൂപകൽപന ചെയ്തത് പ്രീതി പ്രകാശ് പറക്കാട്ട്
text_fieldsകാലടി: നാവിക ആസ്ഥാനത്ത് രാഷ്ട്രപതി ദ്രൗപദി മുർമുവിന് നൽകിയ ദ്രോണാചാര്യ ശിൽപം തയറാക്കിയത് പറക്കാട്ട് ജുവൽസിന്റെ മലയാറ്റൂരുള്ള ആഭരണനിർമാണ ശാലയിൽ. അമ്പും വില്ലുമേന്തി നിൽക്കുന്ന ദ്രോണാചാര്യരുടെ ഈട്ടിത്തടി ഉപയോഗിച്ച് രണ്ടരഅടി ഉയരത്തിൽ, 10 കിലോ തൂക്കത്തിൽ നിർമിച്ച സുവർണ ശിൽപമാണ് നേവിയിലെ നാല് ഉദ്യോഗസ്ഥർ ചേർന്ന് രാഷ്ട്രപതിക്ക് സമ്മാനിച്ചത്.
രണ്ടാഴ്ചകൊണ്ടാണ് 20പേർ ചേർന്ന് നിർമാണം പൂർത്തിയാക്കിയത്. നേവിയുടെ കൊടിയും മിസൈലും തോക്കും എല്ലാം ശിൽപത്തിലുണ്ട്. നിർമാണ രീതി ശിൽപത്തിന് പിന്നിൽ കൊത്തിവെച്ചിട്ടുണ്ട്.
ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുൾപ്പെടെ മറ്റു വിശിഷ്ട വ്യക്തികൾക്ക് ഇതിന്റെ ചെറുപതിപ്പുകളും സമ്മാനിച്ചു. കരവിരുതകളേറെയുള്ള വിഗ്രഹം രൂപകൽപന ചെയ്തത് പ്രീതി പ്രകാശ് പറക്കാട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.