Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോൽവി ജനങ്ങൾ...

തോൽവി ജനങ്ങൾ സ്‌നേഹത്തോടെ നൽകിയ മുന്നറിയിപ്പ്; പാഠം പഠിക്കണമെന്ന് ബിനോയ് വിശ്വം

text_fields
bookmark_border
Binoy Viswam
cancel

കോഴിക്കോട്: ജനങ്ങൾ സ്‌നേഹത്തോടെ നൽകിയ മുന്നറിയിപ്പാണ് തോൽവിയെന്നും സി.പി.എം അതിൽ നിന്ന് പാഠം പഠിക്കണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തോൽവിയിൽ നിന്ന് സി.പി.ഐ പാഠം പഠിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടാം എൽ.ഡി.എഫ് സർക്കാറിന് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. ലക്ഷ്യമിട്ട കാര്യങ്ങള്‍ സര്‍ക്കാറിനു നടത്താന്‍ സാധിച്ചിട്ടില്ല. കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കിയതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.

പരാജയം വിഷമമുണ്ടാക്കുന്നതാണെങ്കിലും എല്ലാത്തിന്റെയും അവസാന വാക്കല്ല. സി.പി.ഐയെ സംബന്ധിച്ച് ജനങ്ങള്‍ മാത്രമാണ് യജമാനന്മാരെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Binoy Viswamcpm
News Summary - The second LDF government could not live up to expectations -Binoy Viswam
Next Story