ഇരട്ട വോട്ട് തട്ടിപ്പ് നാലര ലക്ഷമല്ല അതുക്കുംമേലെയെന്ന് 'മാസ്റ്റർ ബ്രെയിൻ' ഡോ. തോമസ് ജോസഫ്
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടതിലും കൂടുതൽ ഇരട്ടവോട്ട് തട്ടിപ്പുണ്ടെന്നും 10 ലക്ഷത്തിലധികം വോട്ടുകളുടെ കൂടി സാധുത പരിശോധിച്ചുവരുകയാണെന്നും ഡോ. തോമസ് ജോസഫും സംഘവും. ഇരട്ട വോട്ടുകളുടെ വിവരം തെളിവ് സഹിതം പുറത്തുവിടാൻ രമേശ് ചെന്നിത്തലയെ സഹായിച്ച കോൺഗ്രസ് ബൂത്ത് മാനേജ്മെൻറ് സംവിധാനത്തിെൻറ തലവനാണ് െഎ.െഎ.എം മുൻ പ്രഫസർ കൂടിയായ ഡോ. തോമസ് ജോസഫ്.
4.34 ലക്ഷം ഇരട്ട വോട്ട് തട്ടിപ്പുകളുടെ വിവരം പുറത്തുവന്നപ്പോൾ അതിനെതിരെ പ്രതികരിക്കുന്നതിനു പകരം പുറത്തുകൊണ്ടുവരുന്നവരെയും േഡറ്റ സ്വകാര്യതയെയും കുറിച്ച് വിമർശനമുന്നയിക്കാനാണ് പലർക്കും താൽപര്യമെന്ന് അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജ്, ബംഗളൂരു െഎ.െഎ.എം, ഹാർവഡ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഉന്നത പഠനം നടത്തിയ തോമസ് ജോസഫ് അറിയപ്പെടുന്ന സ്ട്രാറ്റജി മാനേജ്മെൻറ് വിദഗ്ധൻ കൂടിയാണ്.
2011ലെ തെരഞ്ഞെടുപ്പ് പാഠം
2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രതീക്ഷിച്ചത് 100 സീറ്റാണ്. ഫലം വന്നപ്പോൾ 72ൽ ഒതുങ്ങി. 28 സീറ്റ് നഷ്ടപ്പെടാൻ കാരണം വോട്ടർപട്ടികയിലെ ഇരട്ടിപ്പായിരുന്നെന്ന് പിന്നീടുള്ള പരിശോധനയിൽ വ്യക്തമായി. ഇതോടെയാണ് പട്ടിക വിശദമായി പരിശോധിക്കാൻ തീരുമാനിച്ചത്. 2011ലും 2016ലും ഇരട്ടവോട്ട് സംബന്ധിച്ച് പരാതി നൽകിയെങ്കിലും കമീഷൻ ഗൗരവമായെടുത്തില്ല.
ആലത്തൂരിലെയും ആറ്റിങ്ങലിലെയും ഫലം മാറ്റിയ പരിശോധന
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ആലത്തൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളിൽനിന്ന് ലക്ഷത്തോളം വ്യാജ വോട്ടർമാരെ പരാതികളിലൂടെ നീക്കി. ഇവിടങ്ങളിലെ നിയമസഭ മണ്ഡലങ്ങളിൽ ഒാരോന്നിലും ശരാശരി 14,000ത്തോളം വ്യാജവോട്ടർമാരാണുണ്ടായിരുന്നത്. ഇവ കണ്ടെത്തി പരാതി നൽകിയതോടെയാണ് നീക്കം ചെയ്തത്. രാഹുൽ ഗാന്ധിയുടെ വരവും വോട്ടർപട്ടികയിലെ വ്യാജന്മാരെ നീക്കിയതുമാണ് ആലത്തൂരും ആറ്റിങ്ങലും കോൺഗ്രസ് ജയിക്കാൻ കാരണം.
അഞ്ചുലക്ഷം വ്യാജ െഎഡി കാർഡുകൾ
ചുരുങ്ങിയത് അഞ്ചുലക്ഷം വ്യാജ വോട്ടർ െഎഡി കാർഡുകൾ പലരുടെ കൈയിലുമുണ്ട്. യഥാർഥ വോട്ടർ അറിയാതെയാണ് ഇവ നൽകിയത്. സംസാരിക്കുന്ന തെളിവുകൾ എന്ന പേരിൽ വെബ്സൈറ്റിൽ നൽകിയ കഴക്കൂട്ടത്തെ 500 സാമ്പ്ൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ഒരാളുടെ ഫോേട്ടാ ഉപയോഗിച്ച് പലേപരുകളിൽ പലയിടത്തായി വോട്ട് ചേർത്തതിെൻറയും െഎഡി കാർഡുണ്ടാക്കിയതിെൻറയും ലക്ഷത്തിലധികം സാമ്പിളുകൾ കണ്ടെത്തി.
കമീഷൻ പരിശോധന അശാസ്ത്രീയം
പേരിലെ സാമ്യം ഉൾപ്പെടെ പരിശോധിച്ചുള്ള 'ഡെമോഗ്രാഫിക്കലി സിമിലർ എൻട്രി' രീതിയാണ് തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർപട്ടിക പരിശോധിക്കാൻ പ്രയോഗിക്കുന്നത്. പേരിലെ ഒരക്ഷരം മാറിയാൽ പോലും ഇൗ രീതി ഫലപ്രദമായി പ്രവർത്തിക്കില്ല. ഒരു വോട്ടറുടെ േഫാേട്ടാ ഉപയോഗിച്ച് വ്യത്യസ്ത പേരുകളിൽ പത്തുവരെ വോട്ടുകളും െഎഡിയും സൃഷ്ടിക്കുന്നത് ഇൗ സംവിധാനത്തിൽ എങ്ങനെ കണ്ടെത്താനാവും. തെളിവ് സഹിതം പരാതി നൽകിയിട്ടും കമീഷൻ നടപടിക്ക് തയാറാകുന്നില്ല. ഇത്രയും വലിയ തട്ടിപ്പ് നടക്കുേമ്പാൾ എന്തുകൊണ്ട് ബയോമെട്രിക് സംവിധാനത്തിലേക്ക് കമീഷൻ മാറുന്നില്ലെന്ന് തോമസ് േജാസഫ് ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.