സെമി കേഡർ അറിയില്ലെങ്കിൽ പഠിപ്പിക്കും; എം.എം ഹസന് കെ. സുധാകരന്‍റെ മറുപടി
text_fieldsകോട്ടയം: സെമി കേഡർ സംവിധാനത്തെ കുറിച്ച് അറിയില്ലെന്ന കോൺഗ്രസ് നേതാവ് എം.എം ഹസന് മറുപടിയുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. സെമി കേഡർ സംവിധാനം അറിയാത്തവരെ അത് പഠിപ്പിക്കുമെന്ന് സുധാകരൻ പറഞ്ഞു.
സെമി കേഡർ എന്താണെന്ന് പഠിക്കേണ്ടവരെ പാർട്ടി പഠിപ്പിക്കുന്നുണ്ട്. പാർട്ടി ഒരു മാറ്റത്തിലേക്കാണ് പോകുന്നതെന്നാണ് അക്കാര്യം മനസിലാകാത്തവരോട് പറയാനുള്ളത്. ഒരു മാറ്റത്തിലേക്ക് പോകുമ്പോൾ പലതും കളയേണ്ടി വരും.
കോൺഗ്രസിൽ വരുന്ന മാറ്റത്തിനും പരിവർത്തനത്തിനും തടസം നിൽകുന്ന ഒരുപാട് മാലിന്യങ്ങളെ പുറത്തേക്ക് തള്ളും. അത്തരം മാലിന്യങ്ങളെ എടുക്കുന്നത് സി.പി.എമ്മിന്‍റെ രാഷ്ട്രീയ പാപ്പരത്തമാണെന്നും കെ. സുധാകരൻ ചൂണ്ടിക്കാട്ടി.
സെമി കേഡർ സംവിധാനത്തെ കുറിച്ച് അറിയില്ലെന്ന് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി എം.എം. ഹസൻ പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.