കണ്ണൂർ സർവകലാശാല സിലബസിലെ കാവിവത്കരണത്തിൽ മൗനം പാലിച്ച് എസ്.എഫ്.ഐ
text_fieldsകോഴിക്കോട്: കണ്ണൂർ സർവകലാശാല സിലബസിലെ കാവിവത്കരണത്തിൽ മൗനം പാലിച്ച് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം. ആർ.എസ്.എസ് സൈദ്ധാന്തികരായ ഗോൾവൽക്കറുടെയും സവർക്കറുടെയും പുസ്തകങ്ങൾ പി.ജി സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടും എസ്.എഫ്.ഐ നിലപാട് വ്യക്തമാക്കാത്തത് ചർച്ചയാവുകയാണ്.
അതേസമയം യൂനിവേഴ്സിറ്റി ഭരിക്കുന്ന എസ്.എഫ്.ഐ യൂനിയൻ പ്രതിനിധി സർവകലാശാലക്ക് അനുകൂലമായ നിലപാടാണ് തുടക്കം മുതലെ സ്വീകരിച്ചിരുന്നത്. ഇത് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറയുകയും ചെയ്തു.
ജെ.എൻ.യു വിൽ സംഘ്പരിവാർ സാഹിത്യങ്ങൾ പഠിപ്പിക്കുന്നുണ്ടെന്ന് ന്യായീകരിച്ചാണ് കണ്ണൂർ യൂനിവേഴ്സിറ്റിയുടെ നടപടിയെ യൂനിയൻ ചെയർമാൻ എം. കെ ഹസൻ പിന്തുണച്ചത്.
എന്നാൽ വിഷയത്തിൽ സർക്കാർ സർവകലാശാലയോട് വിശദീകരണം തേടിയിട്ടുണ്ട്. സി.പി.ഐയും എ.ഐ.എസ്.എഫും കാവിവത്കരണമാണ് നടക്കുന്നതെന്ന ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.