കേന്ദ്രാനുമതിയില്ലാത്ത സിൽവർ ലൈൻ ഉപേക്ഷിക്കണം -ജനകീയ സമിതി
text_fieldsകൊച്ചി: സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ പദ്ധതി പ്രവർത്തനങ്ങൾ നിർത്തണമെന്ന് സംസ്ഥാന കെ- റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ആവശ്യപ്പെട്ടു. ഒരു ശാസ്ത്രീയ അടിത്തറയുമില്ലാതെ തട്ടിക്കൂട്ടിയ വിശദ പദ്ധതി രേഖയുമായാണ് കെ-റെയിൽ മുന്നോട്ട് പോകുന്നതെന്ന് സമിതി ആദ്യം മുതൽ പറഞ്ഞിരുന്നു. ഇതാണ് റെയിൽവേ മന്ത്രിയുടെ മറുപടിയിൽനിന്ന് വ്യക്തമാകുന്നതും.
ജനങ്ങളെ ഭയപ്പെടുത്തി കല്ലിടരുത് എന്ന് പലതവണ കോടതി പറഞ്ഞിട്ടും പ്രതിഷേധിക്കുന്നവരെ കൈയേറ്റം ചെയ്തും നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചും മുന്നോട്ടു പോവുകയാണ് പൊലീസും സർക്കാറും. എറണാകുളം മുതൽ ഷൊർണൂർ വരെയുള്ള മൂന്ന് വരിപ്പാതയുടെ പണി പൂർത്തീകരിക്കുകയും തിരുവനന്തപുരം -എറണാകുളം റെയിൽപാത ഇരട്ടിപ്പിക്കൽ ത്വരിതപ്പെടുത്തുകയുമാണ് ഈ ഘട്ടത്തിൽ ആവശ്യം. ഇതിന് നടപടികൾ സ്വീകരിക്കണമെന്നും സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നും സമിതി ചെയർമാൻ എം.പി ബാബുരാജ്, ജനറൽ കൺവീനർ എസ്. രാജീവൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.