Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാതാപിതാക്കളുടെ...

മാതാപിതാക്കളുടെ പരാതിയിൽ മകനെ അറസ്​റ്റ്​ ചെയ്​ത്​ വിചാരണക്കെത്തിച്ചു

text_fields
bookmark_border
മാതാപിതാക്കളുടെ പരാതിയിൽ മകനെ അറസ്​റ്റ്​ ചെയ്​ത്​ വിചാരണക്കെത്തിച്ചു
cancel

തൃശൂർ: മാനസികമായും ശാരീരികമായും മകൻ പീഡിപ്പിക്കുന്നതായുള്ള മാതാപിതാക്കളുടെ പരാതിയെ തുടർന്ന് യുവാവിനെ അറസ്റ്റ്​ ചെയ്​ത്​ വിചാരണക്കെത്തിച്ചു. തൃശൂർ താലൂക്ക് അരണാട്ടുകര വില്ലേജിൽ താമസിക്കുന്ന പുല്ലഴി കുന്നത്ത് വീട്ടിൽ ഗോപിയും ഭാര്യ ജാനുവും മെയിൻ്റനൻസ് ട്രിബൂണലിൽ മകൻ അനൂപിനെതിരെ പരാതി നൽകിയിരുന്നു.

ഇതേ തുടർന്ന് ജൂലായ് 8 ന് വിചാരണ നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാൽ മകനോട് വിചാരണക്ക് ഹാജരാകാൻ ടെക്നിക്കൽ അസ്സിസ്റ്റന്റ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ, നിഷേധ രൂപത്തിലായിരുന്നു അനൂപിന്‍റെ മറുപടി. സാധിക്കില്ല എന്നും ട്രിബൂണലിന്‍റെ അധികാരം ഉപയോഗിച്ച് ചെയ്യാൻ പറ്റുന്നത് ചെയ്യാൻ അനൂപ്​ വെല്ലുവിളി നടത്തുകയും ട്രിബൂണലിനെ അധിക്ഷേപിക്കുകയും ചെയ്തു.

തുടർന്ന്​, ട്രിബൂണലിൽ പരാതി നൽകിയതിനെ ചൊല്ലി മാതാപിതാക്കളെ മകൻ ഉപദ്രവിക്കുകയും വീട്ടിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു എന്നറിഞ്ഞ മെയിന്‍റനന്‍സ് ട്രിബൂണൽ പ്രിസൈഡിംഗ് ഓഫീസർ കൂടിയായ തൃശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ എൻ. കെ കൃപ അനൂപിന് എതിരെ വാറന്‍റ്​ പുറപ്പെടുവിക്കുകയായിരുന്നു. തുടർന്ന്​, തൃശൂർ വെസ്റ്റ് പൊലീസ് മെക്കാനിക്കൽ എഞ്ചിനിയറായ അനൂപ് (38) നെ അറസ്റ്റ് ചെയുകയും ട്രിബൂണലിന്‍റെ മുമ്പിൽ ഹാജരാക്കുകയും ചെയ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Parents
News Summary - The son was arrested and brought to trial on the complaint of the parents
Next Story