നൂറു മതി, നൂറ്റിപ്പത്തല്ല! ദേശീയപാതയിൽ വാഹനങ്ങളുടെ വേഗപരിധി കുറച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതകളിൽ പരമാവധി വേഗം മണിക്കൂറിൽ 110 കിലോമീറ്ററിൽനിന്ന് 100 ആയി കുറച്ചു. ഡ്രൈവറെ കൂടാതെ എട്ട് സീറ്റിൽ അധികമില്ലാത്ത വാഹനങ്ങളുടെ വേഗപരിധിയാണ് 100 കിലോമീറ്ററാക്കിയത്.
ഡ്രൈവറെ കൂടാതെ ഒമ്പതോ അതിൽ കൂടുതലോ സീറ്റുള്ള വാഹനങ്ങളുടെ വേഗം 95 കിലോമീറ്ററിൽനിന്ന് 90 കിലോമീറ്ററാക്കി. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശപ്രകാരം ഗതാഗത വകുപ്പാണ് വേഗം പരിഷ്കരിച്ചത്. ഇതുസംബന്ധിച്ച് ഗസറ്റ് വിജ്ഞാപനവുമിറക്കി.
2023 ഏപ്രിലിലാണ് ദേശീയപാതകളിലെ വാഹനവേഗം മണിക്കൂറിൽ 110 കിലോമീറ്ററായി നിശ്ചയിച്ചത്. അതിനുമുമ്പ് അനുവദനീയവേഗം പരമാവധി 80 കിലോമീറ്ററായിരുന്നു. അതേസമയം ദേശീയപാത അതോറിറ്റി ദേശീയപാതകളിലെ വേഗം മണിക്കൂറിൽ 100 കിലോമീറ്ററാക്കി നിജപ്പെടുത്തിയ സാഹചര്യത്തിലാണ് സംസ്ഥാനവും ദേഭഗതി വരുത്തുന്നത്.
പുതിയ മാറ്റം
ദേശീയപാതയിലെ പരമാവധി വേഗം:
ഒമ്പതു വരെ സീറ്റുള്ളവ:
100 കി.മീ (നേരത്തെ 110 കി.മീ)
ഒമ്പതിൽ കൂടുതൽ സീറ്റുള്ളവ:
90 കി.മീ. ( നേരത്തെ 95 കി.മീ.)
ഒമ്പത് വരെ സീറ്റുള്ള
വാഹനങ്ങൾ
എം.സി റോഡ്, നാലുവരി
സംസ്ഥാന പാത: 90 കി.മീ.
മറ്റ് സംസ്ഥാനപാതകൾ,
പ്രധാന ജില്ല റോഡുകൾ: 80 കി.മീ.
മറ്റു റോഡുകൾ: 70 കി.മീ.
നഗരറോഡുകൾ: 50 കി.മീ
ഒമ്പതു സീറ്റിനു മുകളിലുള്ളവ (ലൈറ്റ്-മീഡിയം-ഹെവി):
എം.സി റോഡ്, നാലുവരി
സംസ്ഥാനപാത: 85 കി.മീ.
മറ്റു സംസ്ഥാന പാതകൾ, പ്രധാന ജില്ല റോഡുകൾ: 80 കി.മീ.
മറ്റു റോഡുകൾ: 70 കി.മീ
നഗരറോഡുകൾ: 50 കി.മീ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.