Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടതിയിൽ ഹാജരാക്കാൻ...

കോടതിയിൽ ഹാജരാക്കാൻ എത്തിച്ച ശ്രീലങ്കൻ സ്വദേശി രക്ഷപ്പെട്ടു; ധരിച്ചിട്ടുള്ളത് ‘ഇന്ത്യൻ പാർലമെന്‍റ്​’ എന്നെഴുതിയ വെളുത്ത ടീഷർട്ട്

text_fields
bookmark_border
Ajith Krishant Perera
cancel
camera_alt

അജിത്​ ക്രിഷാന്ത്​ പെരേര

തൃശൂർ: വിയ്യൂർ ജയിലിൽ നിന്ന്​ അയ്യന്തോളിലെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന ശ്രീലങ്കൻ സ്വദേശി പൊലീസിനെ കബളിപ്പിച്ച്​ രക്ഷപ്പെട്ടു. അജിത്​ ക്രിഷാന്ത്​ പെരേരയാണ് (52) രക്ഷപ്പെട്ടത്​. ബുധനാഴ്ച ഉച്ചയോടെയാണ്​ സംഭവം.

മയക്കുമരുന്നുമായി ഫോർട്ട്​ കൊച്ചിയിൽ​ പിടിയിലായ ഇയാളെ അവിടത്തെ ജയിലിൽ നിന്ന്​ 2021 ജൂലൈയിലാണ്​ വിയ്യൂർ ജയിലിലേക്കു​ മാറ്റിയത്​. കഴിഞ്ഞ ദിവസം സെല്ലിൽ ഇയാളുടെ പക്കൽ മൊബൈൽ ഫോണും ലഹരിവസ്തുക്കളും കണ്ടെത്തിയ കേസിന്‍റെ ഭാഗമായാണ്​ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നത്​. കോടതിവളപ്പിൽ നിന്ന്​ മിന്നൽവേഗത്തിൽ ഇയാൾ രക്ഷപ്പെടുകയായിരുന്നു.

‘ഇന്ത്യൻ പാർലമെന്‍റ്​’ എന്ന്​ എഴുതിയ വെളുത്ത ടീഷർട്ട്​ ധരിച്ച, ആരോഗ്യവാനായ ആളാണ്​ പ്രതി. തൃശൂർ വെസ്റ്റ്​ പൊലീസ്​ അടക്കം നഗരത്തിൽ വിവിധയിടങ്ങളിലും ബസ്​ സ്റ്റാൻഡുകൾ, റെയിൽവേ സ്​റ്റേഷൻ എന്നിവിടങ്ങളിലും ഇയാൾക്കായി തിരച്ചിലിലാണ്​. മറ്റു​ ജില്ലകളിലെ പൊലീസ്​ സ്​റ്റേഷനുകളിലും അതിർത്തിയിലും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:escapedSri Lankan man
News Summary - The Sri Lankan man who was brought to court escaped
Next Story