ഇ.ഡിക്കെതിരായ നിയമനടപടികൾ തുടരുമെന്ന് സംസ്ഥാന സർക്കാർ
text_fieldsതിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ നിയമനടപടികൾ തുടരുമെന്ന് സംസ്ഥാന സർക്കാർ. നിയമവശം പരിശോധിച്ച ശേഷം തുടർ നടപടികൾ ഉണ്ടാവും. വിചാരണ കോടതിയിൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ബോധ്യപ്പെടുത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതിന് ശേഷം കേസുമായി ബന്ധപ്പെട്ട് തുടർ നടപടികളിലേക്ക് നീങ്ങുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
നേരത്തെ സ്വർണക്കടത്ത് കേസ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം ഹൈകോടതി അംഗീകരിച്ചിരുന്നു. ഇതുപ്രകാരം ഇ.ഡിക്കെതിരായ രണ്ട് എഫ്.ഐ.ആറുകൾ ഹൈകോടതി റദ്ദാക്കുകയും ചെയ്തു. കേസന്വേഷണത്തിൽ ക്രൈംബ്രാഞ്ച് നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി നടപടി.
രേഖകൾ പരിശോധിച്ച് വിചാരണ കോടതിക്ക് തുടർനടപടികൾ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇൗ പരാമർശത്തിലാണ് സർക്കാർ വിചാരണ കോടതിയിൽ കൂടുതൽ വിവരങ്ങൾ ബോധിപ്പിക്കാനൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.