ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ നിയമഭേദഗതിക്കൊരുങ്ങി സംസ്ഥാന സർക്കാർ
text_fieldsതിരുവനന്തപുരം: ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ നിയമഭേദഗതി വരുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. 2012ലെ നിയമത്തിൽ കൂടുതൽ ശക്തമായ വകുപ്പുകൾ കൂട്ടിച്ചേർത്തുള്ള ഭേദഗതിക്കാണ് ഒരുങ്ങുന്നത്. ഇതിനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കുമെന്നാണ് റിപ്പോർട്ട്. നിയമവകുപ്പിന്റെ കൂടി അഭിപ്രായങ്ങൾ നിയമഭേദഗതി വരുത്തുമ്പോൾ പരിഗണിക്കും.
പൊതുജനങ്ങളിൽ നിന്നും നിയമഭേദഗതി വരുത്തുമ്പോൾ അഭിപ്രായം തേടും. വിവിധ മേഖലകളിൽ നിന്നുള്ളവരുടെ അഭിപ്രായം തേടിയശേഷം ഉടൻ നിയമത്തിന്റെ കരട് പ്രഖ്യാപിക്കാനാണ് സർക്കാറിന്റെ പദ്ധതി. അതേസമയം, ഡോക്ടർമാർക്കെതിരായ അതിക്രമം തടയാൻ നിയമം കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം ഡോക്ടർമാരുടെ സംഘടനയും ഉന്നയിച്ചിട്ടുണ്ട്.
ഡോക്ടർമാർക്കെതിരെ അക്രമം ഉണ്ടായാൽ ഒരു മണിക്കൂറിനകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ഡോക്ടർമാരുടെ സംഘടനകളുടെ ആവശ്യം. ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കണം. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും ഡോക്ടർമാരുടെ വിവിധ സംഘടനകൾ ആവശ്യപ്പെടുന്നു. അതേസമയം, ഡോ.വന്ദന ദാസിന്റെ മരണത്തെ തുടർന്ന് ഡോക്ടർമാരുടെ സംഘടനകൾ നടത്തുന്ന സമരം ഇന്നും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.