എം.ടിക്ക് സംസ്ഥാന സർക്കാറിന്റെ ആദരം ഇന്ന്
text_fieldsതിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർക്ക് ആദരമർപ്പിക്കുന്നതിന് സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ടാഗോർ തിയറ്ററിൽ 31ന് വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പിമാരായ ശശി തരൂർ, എ.എ. റഹീം, ആന്റണി രാജു എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ എന്നിവർ പങ്കെടുക്കും.
എൻ.എസ്. മാധവൻ, ശ്രീകുമാരൻ തമ്പി, ഷാജി എൻ. കരുൺ, കെ. ജയകുമാർ, വി. മധുസൂദനൻ നായർ, പ്രേംകുമാർ, എം. ജയചന്ദ്രൻ, ജി. വേണുഗോപാൽ, ഗൗതമി, മേനക സുരേഷ്, ജലജ, മധുപാൽ, വേണു, മുരുകൻ കാട്ടാക്കട, അശോകൻ ചരുവിൽ, ജോസ് പനച്ചിപ്പുറം, സുഭാഷ് ചന്ദ്രൻ തുടങ്ങിയവർ എം.ടിയെ അനുസ്മരിക്കും.
എം.ടിയുടെ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കി ഗായകൻ രവിശങ്കർ നയിക്കുന്ന സംഗീതാർച്ചന, എം.ടിയുടെ സാഹിത്യകൃതികൾ, തിരക്കഥകൾ എന്നിവ ഉൾപ്പെടുന്ന പുസ്തക പ്രദർശനം, എം.ടിയുടെ ചലച്ചിത്ര ജീവിതത്തിലെ അനർഘനിമിഷങ്ങൾ ഒപ്പിയെടുത്ത ഫോട്ടോപ്രദർശനം എന്നിവയും ഇതിന്റെ ഭാഗമായി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.