സംസ്ഥാനത്ത് ചൂട് കൂടുന്നു
text_fieldsതൃശൂർ: മഴക്ക് പിന്നാലെ കേരളത്തിൽ ചൂട് കൂടുന്നു. സാധാരണ ഡിസംബർ, ജനുവരി മാസങ്ങളിൽ 29, 30 ഡിഗ്രി സെൽഷ്യസിൽ എത്തുന്ന ചൂടാണ് ഇത്തവണ 32ൽ അധികം രേഖപ്പെടുത്തിയിരിക്കുന്നത്. തുലാവർഷം ഡിസംബറിൽനിന്ന് അന്യമാവുകയും ചൂട് ക്രമാതീതമായി ഉയരുകയും െചയ്യുന്ന പ്രവണതയാണ് നിലവിലുള്ളത്. ഹൈറേഞ്ച് പ്രദേശങ്ങളിലും ചൂട് വല്ലാതെ ഉയരുകയാണ്. എന്നാൽ, സാധാരണ ചൂട് കൂടുതൽ രേഖപ്പെടുത്താറുള്ള പുനലൂരിലും പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിലും ഈ വർഷം ഇതുവരെ കാര്യമായ ചൂട് റിപ്പോർട്ട് െചയ്തിട്ടില്ല.
ദീർഘകാല പ്രവണതകൾ നൽകുന്ന സൂചന കേരളം കൂടുതൽ ചൂടാവുന്നതാണെന്ന് കാലാവസ്ഥ വ്യതിയാന ഗവേഷകൻ ഡോ. ചോലയിൽ ഗോപകുമാർ പറഞ്ഞു. പതുക്കെ ഈർപ്പേശാഷണത്തിലേക്കാണ് കേരളം നീങ്ങുന്നത്. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മഴക്കുപിന്നാലെ മഞ്ഞാണ് കേരളത്തിലുണ്ടാവുക. 2018ൽ ഡിസംബറിലും ജനുവരി ആദ്യത്തിലും തണുത്തുവിറക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇക്കുറി മഞ്ഞ് അനുഭവെപ്പടാത്ത സാഹചര്യമാണ്.
ജനുവരി പകുതിയോടെ ചൂട് വീണ്ടും കൂടാനുള്ള സാധ്യതയാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ജനുവരി പകുതിക്ക് പിന്നാലെ ചൂട് ഉയർന്നിരുന്നു. ഡിസംബറിൽതന്നെ കൂടുന്ന പ്രവണതയുള്ളതിനാൽ ഇക്കുറി സമാനമായ ചൂടുതന്നെയാണ് പ്രതീക്ഷിക്കുന്നത്.
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും തനത് കാലാവസ്ഥയിൽ വരുത്തുന്ന മാറ്റം വലിയ തോതിൽ പ്രകടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.