Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാന റോളർ...

സംസ്ഥാന റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ് സമാപിച്ചു

text_fields
bookmark_border
The State Roller Skating Championship has concluded
cancel
camera_alt

സം​സ്ഥാ​ന റോ​ള​ർ സ്‌​കേ​റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന റോ​ള​ർ സ്‌​കൂ​ട്ട​ർ മ​ത്സ​രം

ഇ​ടു​ക്കി: കേ​ര​ള റോ​ള​ർ സ്‌​കേ​റ്റി​ങ് അ​സോ​സി​യേ​ഷ​ൻ നാ​ലു മു​ത​ൽ 14 വ​രെ തൊ​ടു​പു​ഴ, ആ​ല​പ്പു​ഴ, വ​ട​ക​ര, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ സം​സ്ഥാ​ന കാ​ഡ​റ്റ്, സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ, മാ​സ്​​റ്റേ​ഴ്​​സ്​ റോ​ളി​ങ് സ്‌​കേ​റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ് സ​മാ​പി​ച്ചു.

റോ​ള​ർ ഹോ​ക്കി മ​ത്സ​ര​ങ്ങ​ൾ തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ റോ​ള​ർ സ്‌​കേ​റ്റി​ങ് റി​ങ്കി​ലും ഇ​ൻ​ലൈ​ൻ ഫ്രീ​സ്റ്റൈ​ൽ, ആ​ർ​ട്ടി​സ്റ്റി​ക് മ​ത്സ​ര​ങ്ങ​ൾ ആ​ല​പ്പു​ഴ വ​ള​വ​നാ​ട് ആ​ൽ​പൈ​റ്റ് സ്പോ​ർ​ട്സ് സെ​ന്‍റ​റി​ലും റി​ങ്ക് റേ​സ് വ​ട​ക​ര നാ​രാ​യ​ൺ ന​ഗ​ർ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലും റോ​ഡ് റേ​സ് കോ​ഴി​ക്കോ​ട് സൈ​ബ​ർ പാ​ർ​ക്ക് റോ​ഡി​ലും സ്‌​കേ​റ്റ് ബോ​ർ​ഡി​ങ്, ആ​ൽ​പൈ​ൻ, ഡൗ​ൺ​ഹി​ൽ, റോ​ള​ർ സ്‌​കൂ​ട്ട​ർ, റോ​ള​ർ ഫ്രീ​സ്റ്റൈ​ൽ മ​ത്സ​ര​ങ്ങ​ൾ കൂ​ട​ത്തും​പാ​റ സ്‌​കേ​റ്റ് പാ​ർ​ക്കി​ലും ന​ട​ത്തി. 14 ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ, നാ​ഷ​ന​ൽ ഗെ​യിം​സ് മെ​ഡ​ൽ ജേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ത്തോ​ളം സ്‌​കേ​റ്റി​ങ് താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

അ​ഞ്ചി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള ആ​ൺ -പെ​ൺ​താ​ര​ങ്ങ​ൾ മു​ത​ൽ 30ന് ​മു​ക​ളി​ലു​ള്ള​വ​ർ​വ​രെ മ​ത്സ​ര​ത്തി​നു​ണ്ടാ​യി​രു​ന്നു. കെ.​എ​ൽ. ജോ​സ​ഫ്, കെ.​കെ. പ്ര​താ​പ​ൻ, ഒ. ​രാ​ജ​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ര​ള സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ നി​രീ​ക്ഷ​ക​രാ​യി പ​ങ്കെ​ടു​ത്തു.

വി​വി​ധ ജി​ല്ല​ക​ളി​ൽ ന​ട​ത്തു​ന്ന സം​സ്ഥാ​ന കോ​ച്ചി​ങ് ക്യാ​മ്പി​നെ​ത്തു​ട​ർ​ന്ന് ഡി​സം​ബ​ർ 11 മു​ത​ൽ 22വ​രെ ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്കു​ള്ള സം​സ്ഥാ​ന ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന്​ കേ​ര​ള റോ​ള​ർ സ്‌​കേ​റ്റി​ങ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki Newsroller skating championship
News Summary - The State Roller Skating Championship has concluded
Next Story