സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കം
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് വ്യാഴാഴ്ച തലസ്ഥാനത്ത് തുടക്കമാകും. സെന്റ് ജോസഫ്സ് സ്കൂളിൽ ശാസ്ത്രമേളയും പട്ടം ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഗണിതശാസ്ത്ര മേളയും കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർസെക്കൻഡറിയിൽ സാമൂഹികശാസ്ത്രമേളയും ഐ.ടി മേളയും പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിൽ പ്രവൃത്തിപരിചയമേളയും മണക്കാട് ജി.ജി.എച്ച്.എസ്.എസിൽ വൊക്കേഷനൽ എക്സ്പോ, കരിയർ ഫെസ്റ്റ്, എന്റർടെയിൻമെന്റ് എന്നിവയും നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നവംബർ 30നു രാവിലെ 10ന് ഗവ. കോട്ടൺഹിൽ സ്കൂളിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തും. 11ന് സ്പീക്കർ എ.എൻ. ഷംസീർ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. ഡിസംബർ മൂന്നിന് വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ വി.കെ. പ്രശാന്ത് എം.എൽ.എ സമ്മാനദാനം നിർവഹിക്കും. ഡിസംബർ മൂന്നുവരെ നീളുന്ന ശാസ്ത്രോത്സവത്തിന്റെ ആദ്യദിനം രജിസ്ട്രേഷനും ഒന്നു മുതൽ മൂന്നു വരെ തീയതികളിൽ മത്സരങ്ങളും നടക്കും. 55ാമത് ശാസ്ത്രമേളയും 41ാമത് പ്രവൃത്തി പരിചയമേളയും 36ാമത് ഗണിത ശാസ്ത്രമേളയും 25ാമത് സ്പെഷൽ സ്കൂൾ പ്രവൃത്തി പരിചയമേളയും 20ാമത് ഐ.ടി മേളയുമാണ് ഇത്തവണ നടക്കുന്നത്. ഹൈസ്കൂൾ, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ വിഭാഗം വിദ്യാർഥികളാണ് സംസ്ഥാന മേളയിൽ പങ്കെടുക്കുന്നത്. ജില്ലതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവരാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുക. മൊത്തം 180 ഇനങ്ങളിലായി
വേദികൾ
• ശാസ്ത്രമേള -സെന്റ് ജോസഫ്സ് സ്കൂൾ
• ഗണിത ശാസ്ത്രമേള -പട്ടം ഗവ. ഗേൾസ്
എച്ച്.എസ്.എസ്
• സാമൂഹികശാസ്ത്രമേള, ഐ.ടി മേള -ഗവ.
കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസ്
• വൊക്കേഷനൽ എക്സ്പോ, കരിയർ ഫെസ്റ്റ്
-മണക്കാട് ജി.ജി.എച്ച്.എസ്.എസ്
• ഭക്ഷണം -തൈക്കാട് ഗവ. മോഡൽ
എൽ.പി.എസ്
• സംഘാടക സമിതി ഓഫിസ്, രജിസ്ട്രേഷൻ
-തൈക്കാട് മോഡൽ ബോയ്സ് എച്ച്.എസ്.എസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.