ഇ.ടിയുടെ പ്രായം സ്ഥാനാർഥിത്വത്തിന് തടസ്സമായ കഥ
text_fieldsകോഴിേക്കാട്: ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും പ്രായം വാർത്തകളിൽ നിറയുേമ്പാൾ മുസ്ലിംലീഗ് നേതാവും എം.പിയുമായ ഇ.ടി. മുഹമ്മദ് ബഷീറിെൻറ ഒാർമയിൽ കടന്നുവരുന്നത് 1970ലെ നിയമസഭ തെരഞ്ഞെടുപ്പ്.
അന്ന് ഇ.ടിക്ക് ഇരുപത്തിമൂന്നര വയസ്സ്. ബേപ്പൂർ നിയോജകമണ്ഡലത്തിൽനിന്ന് മത്സരിക്കാൻ ബാഫഖി തങ്ങൾ പ്രഖ്യാപിച്ചത് ഇ.ടിയുടെ പേര് ആയിരുന്നു. പക്ഷേ, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ 25 വയസ്സ് വേണം. അതിനുള്ള പ്രായം തികയാൻ ഇ.ടിക്ക് ഒന്നര വർഷംകൂടി കഴിയേണ്ടിയിരുന്നു. യുവനേതാവിന് മത്സരിക്കാൻ പ്രായം തടസ്സമായപ്പോൾ ബാഫഖി തങ്ങൾ മറ്റൊരു പ്രഖ്യാപനം നടത്തി. ബേപ്പൂരിൽ മത്സരിക്കാനുള്ള സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള അധികാരം ഇ.ടിക്ക് നൽകി. അൽപമൊരാലോചനക്ക് ശേഷം ഇ.ടി സ്ഥാനാർഥിയെ തീരുമാനിച്ചു. താൻ സെക്രട്ടറിയായ തൊഴിലാളിപ്രസ്ഥാനത്തിെൻറ സംസ്ഥാന പ്രസിഡൻറ് പി.കെ. ഉമർഖാനെയായിരുന്നു ഇ.ടി തിരഞ്ഞെടുത്തത്. ഇതു കേട്ട് ബാഫഖി തങ്ങളുടെ പ്രതികരണം, പി.കെ. ഉമർഖാെൻറ പേരുതന്നെയായിരുന്നു തെൻറ മനസ്സിലുമെന്നായിരുന്നു.
എതിർസ്ഥാനാർഥി ചാത്തുണ്ണി മാസ്റ്ററാണ് അന്ന് ബേപ്പൂരിൽനിന്ന് ജയിച്ചത്. പിന്നീട് ബഷീർ 1985 (ഉപതെരഞ്ഞെടുപ്പ്), 1991, 1996, 2001 എന്നീ വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2009, 2014, 2019 വർഷങ്ങളിലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽനിന്ന് ലോക്സഭയിലുമെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.