യുവർ ഒാണർ, ഇൗ വിജയം അന്യായമാണ്; കണ്ണൂരിലെ തെരഞ്ഞെടുപ്പ് വിജയങ്ങൾ കോടതിയിലെത്തിയ കഥ
text_fieldsകണ്ണൂർ: തെരഞ്ഞെടുപ്പ് വിജയങ്ങൾ കോടതി കയറിയ ചരിത്രമുണ്ട് കണ്ണൂരിൽ. തോറ്റസ്ഥാനാർഥി ജയിച്ചതും കീഴ്കോടതി 'ജയിപ്പിച്ച' സ്ഥാനാർഥി വീണ്ടും തോറ്റതുമായ വിധികൾ തെരഞ്ഞെടുപ്പ് കൗതുകങ്ങളിൽപെട്ടവയാണ്. അക്രമവും കള്ളവോട്ടും നിത്യസംഭവമായ കണ്ണൂരിൽ കോടതികയറിയ 'കള്ളവോട്ടു'കളുടെ കേസുകൾ വേറെയുമുണ്ട്. ജയപരാജയങ്ങൾ മാറിമറഞ്ഞ നാലു പ്രധാന കേസുകളാണ് കണ്ണൂരിെൻറ പോരാട്ടചരിത്രത്തിൽ. പി. കുഞ്ഞിരാമൻ-വി.ആർ. കൃഷ്ണയ്യർ, ഒ. ഭരതൻ-കെ. സുധാകരൻ, പി. ജയരാജൻ-കെ. പ്രഭാകരൻ, കെ.എം. ഷാജി-എം.വി. നികേഷ് കുമാർ എന്നിവർ തമ്മിലുള്ള മത്സരങ്ങളുടെ വിധിയാണ് പ്രധാനപ്പെട്ടവ. 1960ൽ തലശ്ശേരി മണ്ഡലത്തിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പി. കുഞ്ഞിരാമൻ ജേതാവായി. എന്നാൽ, കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വതന്ത്രസ്ഥാനാർഥിയായ വി.ആർ. കൃഷ്ണയ്യർ 23 വോട്ടിെൻറ ഭൂരിപക്ഷമുള്ള ഇൗ വിജയത്തെ ചോദ്യംചെയ്ത് തെരഞ്ഞെടുപ്പ് ട്രൈബ്യൂണലിനെ സമീപിച്ചു.
ട്രൈബ്യൂണലിെൻറ നിർദേശപ്രകാരം റീ കൗണ്ടിങ് നടത്തിയപ്പോൾ കൃഷ്ണയ്യർ 10 വോട്ടിന് ജയിച്ചു. തുടർന്ന് കൃഷ്ണയ്യരെ വിജയിയായി പ്രഖ്യാപിച്ചു.
1991ൽ എടക്കാട് മണ്ഡലത്തിൽ സി.പി.എമ്മിലെ ഒ. ഭരതനും കോൺഗ്രസിലെ കെ. സുധാകരനും തമ്മിലുള്ള മത്സരത്തിൽ 219 വോട്ടുകൾക്ക് ഭരതൻ ജേതാവായി. കള്ളവോട്ട് ആരോപിച്ച് കെ. സുധാകരൻ ഹൈകോടതിയെ സമീപിച്ചു. അടുത്തവർഷം സുധാകരൻ 87 വോട്ടുകൾക്ക് ജയിച്ചതായി കോടതി പ്രഖ്യാപിച്ചു. ഇതിനെതിരെ ഭരതൻ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ വിധി അദ്ദേഹത്തിന് അനുകൂലമായി. 1996ൽ ഭരതൻ 43 വോട്ടുകൾക്ക് വിജയിച്ചതായി സുപ്രീംകോടതി വിധിച്ചു.
കൂത്തുപറമ്പിൽ 2001ൽ നടന്ന, സി.പി.എമ്മിലെ പി. ജയരാജനും കോൺഗ്രസിലെ കെ. പ്രഭാകരനും തമ്മിലുള്ള മത്സരവും കോടതികയറി. ജയരാജെൻറ ജയത്തിനെതിരെ പ്രഭാകരനാണ് കോടതിയെ സമീപിച്ചത്. ഒരു ഹർത്താൽദിവസം പോസ്റ്റ് ഒാഫിസ് അടപ്പിച്ചതുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ ജയരാജനെ കോടതി ശിക്ഷിച്ചിരുന്നു.
ഇൗ കാലയവളവിൽ അയോഗ്യനായിരിക്കെയാണ് ജയരാജൻ മത്സരിച്ചതെന്നായിരുന്നു കോൺഗ്രസ് സ്ഥാനാർഥിയുടെ വാദം. കോടതിവിധി ജയരാജനെതിരായി. അദ്ദേഹത്തിെൻറ നിയമസഭാംഗത്വം കോടതി റദ്ദാക്കി. എന്നാൽ, തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ജയരാജൻ അതേ മണ്ഡലത്തിൽനിന്ന് വീണ്ടും ജയിച്ചുകയറി.
2016ൽ അഴീക്കോട് മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർഥി കെ.എം. ഷാജിയുടെ വിജയം ൈഹകോടതി റദ്ദാക്കി. എതിർസ്ഥാനാർഥി എം.വി. നികേഷ് കുമാറിെൻറ ഹരജിയിലായിരുന്നു ഷാജിയെ ആറു വർഷത്തേക്ക് അയോഗ്യനാക്കിയുള്ള കോടതിവിധി. വർഗീയപ്രചാരണം നടത്തി വോട്ട് ചോദിച്ചെന്നായിരുന്നു നികേഷിെൻറ പരാതി. എന്നാൽ, സുപ്രീംകോടതിയെ സമീപിച്ച് ഷാജി ഹൈകോടതി വിധിയിന്മേൽ സ്റ്റേ സമ്പാദിച്ചു.
കോൺഗ്രസിലെ കെ. സുധാകരനും സി.പി.എമ്മിലെ പി.കെ. ശ്രീമതിയും തമ്മിൽ മത്സരിച്ച 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഏരുവേശ്ശി പഞ്ചായത്തിെല ബൂത്തിൽ സി.പി.എം പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് ചെയ്തെന്ന കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.