"ക്രൈസ്തവരെ ഇളക്കാനുള്ള തന്ത്രം വിലപ്പോവില്ല"; പാലയൂർ ചർച്ച് വിവാദത്തിൽ നിലപാട് മാറ്റി ആർ.വി.ബാബു
text_fieldsതൃശൂർ: ഗുരുവായൂരിലെ പാലയൂർ പള്ളി ശിവക്ഷേത്രമായിരുന്നുവെന്ന പ്രസ്താവന വിവാദമായതോടെ നിലപാട് മാറ്റവുമായി ഹിന്ദു ഐക്യവേദി നേതാവ് ആർ.വി.ബാബു. ക്രൈസ്തവരിൽ തെറ്റിധാരണയുണ്ടാക്കാൻ തന്റെ പ്രസ്താവ വിവാദമാക്കുകയാണെന്നും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ക്രൈസ്തവരെ ഇളക്കാനുള്ള തന്ത്രം വിലപ്പോവില്ലെന്നും ബാബു ഫെയ്സ്ബുക്ക് പ്രതികരിച്ചു.
ക്രൈസ്തവർക്ക് ജറുസലേം പോലെയോ മുസ്ലീങ്ങൾക്ക് മക്ക പോലെയും പവിത്രമായതു കൊണ്ടാണ് അയോധ്യയിൽ ശ്രീരാമ ക്ഷേത്രം വേണമെന്ന ആവശ്യത്തിൽ ഹിന്ദുക്കൾ ഉറച്ച് നിന്നതെന്നും 3000 ത്തിലേറെ ക്ഷേത്രങ്ങൾ ഇസ്ലാമിക അധിനിവേശകാലത്ത് തകർപ്പെടുകയോ മുസ്ലീം പള്ളികളാക്കുകയോ ചെയ്തതിന്റെ വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും അവയുടെയൊന്നും അടി മാന്തി ശിവലിംഗം തിരയണ്ട എന്ന ആർ.എസ്.എസ് സർസംഘചാലകിന്റെ പ്രസ്താവനയാണ് ഹിന്ദുക്കൾ അംഗീകരിക്കുന്നതെന്നും ആർ.വി.ബാബു പറഞ്ഞു.
ക്രിസ്ത്യൻ കൂട്ടക്കൊലയെ കാണാൻ കൂട്ടാക്കാത്തവരുടെ ക്രൈസ്തവ സ്നേഹം കപടമാണ്. മണിപ്പൂർ ചീറ്റിപ്പോയതിന്റെ വിഷമം പാലയൂർ ഉയർത്തി പരിഹരിക്കാനാണവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പോസ്റ്റിൽ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട് ട്വന്റിഫോർ ന്യൂസിന്റെ ചാനൽ ചർച്ചയിലാണ് ആർ.വി ബാബു ഗുരുതര ആരോപണം ഉയർത്തിയത്. ഗുരുവായൂർ ക്ഷേത്രത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ക്രിസ്ത്യൻ ദേവാലയമാണ് പാലയൂർ പള്ളി. തൃശൂർ അതിരൂപതയുടെ കീഴിലുള്ള പള്ളി െസന്റ് തോമസ് സ്ഥാപിച്ചതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.