റോഡ് കെട്ടിയടച്ചല്ല സമരം നടത്തേണ്ടതെന്ന് ജി. സുധാകരൻ; ‘എല്ലാവരും ഗതാഗത നിയമങ്ങൾ അനുസരിക്കണം’
text_fieldsജി. സുധാകരൻ
തിരുവനന്തപുരം: റോഡ് കെട്ടിയടച്ചല്ല സമരം നടത്തേണ്ടതെന്ന് സി.പി.എം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. വിരമിച്ച സഹകരണ ബാങ്ക് ജീവനക്കാരുടെ സമര പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഗതാഗത തടസമില്ലാതെ വേണം പരിപാടികൾ സംഘടിപ്പിക്കാനെന്നും എല്ലാവരും ഗതാഗത നിയമങ്ങൾ പൂർണമായും അനുസരിക്കണമെന്നും സുധാകരൻ പറഞ്ഞു.
ആലപ്പുഴ മേൽപാലത്തിന്‍റെ വളരെ മുമ്പ് അനുവദിച്ചതെങ്കിലും നിർമാണം നടത്തിയത് കഴിഞ്ഞ സർക്കാറിന്‍റെ കാലത്താണ്. പാലം അനുവദിച്ച ആളുടെ പേര് കേരളത്തിലെ വലിയ പത്രത്തിൽ വന്നുവെങ്കിലും നിർമിച്ച തന്റെ പേരില്ലായിരുന്നു. മേൽപാലത്തിനായി മുഴുവൻ പണവും നൽകിയത് സംസ്ഥാന സർക്കാരാണെന്നും ജി. സുധാകരൻ ചൂണ്ടിക്കാട്ടി.
വി.എസ് സർക്കാറിന്‍റെ കാലത്ത് താൻ സഹകരണ മന്ത്രിയായിരുന്നപ്പോഴാണ് സഹകരണ ജീവനക്കാർ പെൻഷൻ നടപ്പാക്കിയത്. പെൻഷൻ നൽകണമെന്ന് എം.വി രാഘവൻ എഴുതിവെച്ചിരുന്നു, എന്നാൽ നൽകിയിരുന്നില്ലെന്നും സുധാകരൻ വ്യക്തമാക്കി.
സർക്കാർ സംവിധാനം പോലെ രാഷ്ട്രീയത്തിലും വിരമിക്കൽ ഉണ്ടെന്നും എന്നാൽ, പെൻഷനും ഗ്രാറ്റുവിറ്റിയുമില്ലെന്നും ജി. സുധാകരൻ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.