ലക്ഷദ്വീപ് ജനതക്ക് നീതി ലഭിക്കുംവരെ പോരാട്ടം തുടരും-ഐഷ സുൽത്താന
text_fieldsകൊച്ചി: ലക്ഷദ്വീപ് ജനതക്ക് നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന് ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന. രാജ്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും അവർ നെടുമ്പാശേരിയിൽ പറഞ്ഞു.
രാജ്യദ്രോഹ കേസിൽ കവരത്തി പൊലീസിന് മുന്നിൽ ഹാജരാകാൻ ലക്ഷദ്വീപിലേക്ക് പോകുന്നതിന് വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഐഷ സുൽത്താന. ഐഷ നാളെ 4.30ന് അന്വേഷണ സംഘത്തിന് ഹാജരാകും. അഭിഭാഷകനൊപ്പമാണ് ഐഷ ലക്ഷദ്വീപിലേക്ക് പോകുന്നത്.
മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ച ഐഷയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. അറസ്റ്റ് ചെയ്യണമെങ്കിൽ കോടതിയുടെ അനുവാദം വാങ്ങണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാലും അഭിഭാഷകന്‍റെ സാന്നിധ്യത്തിൽ വെച്ചുമാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.