Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥിനിയുടെ മുടി...

വിദ്യാർഥിനിയുടെ മുടി ഷവായ്‌ മെഷീനിൽ കുരുങ്ങി; രക്ഷപ്പെടുത്തിയത് അഗ്നി രക്ഷാസേന

text_fields
bookmark_border
വിദ്യാർഥിനിയുടെ മുടി ഷവായ്‌ മെഷീനിൽ കുരുങ്ങി; രക്ഷപ്പെടുത്തിയത് അഗ്നി രക്ഷാസേന
cancel
camera_alt

ഷവായ്‌ മെഷീനിൽ കുരുങ്ങിയ വിദ്യാർഥിനിയുടെ മുടി അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ മുറിച്ചുമാറ്റുന്നു

തിരുവനന്തപുരം: ഹോട്ടലിലെ ഷവായ്‌ മെഷീനിൽ കുരുങ്ങി വിദ്യാർഥിനിക്ക്‌ മുടി നഷ്‌ടമായി. പാളയത്തെ നൂർമഹൽ ഹോട്ടലിൽ ബുധനാഴ്‌ച ഉച്ചക്ക്‌ 12.30നാണ്‌ സംഭവം. നിലമേൽ എൻ.എസ്‌.എസ്‌ കോളജ്‌ വിദ്യാർഥിനി അധീഷ്യക്കാണ്‌ മെഷീനിൽ കുടുങ്ങി തലക്ക്‌ പരിക്ക്‌ പറ്റിയതും മുടി നഷ്‌ടമായതും.

മഴ പെയ്തതിനെ തുടർന്ന്‌ പെൺകുട്ടി കടയിലേക്ക് ഓടിക്കയറുന്നതിനിടെയായിരുന്നു അപകടം. കാൽ വഴുതി വീണ പെൺകുട്ടിയുടെ തല മെഷീനിൽ ഇടിച്ചു. പ്രവർത്തിച്ചുകൊണ്ടിരുന്ന മെഷീനിൽ മുടി കുരുങ്ങിയതിനൊപ്പം ഉരുകിപ്പിടിക്കുകയും ചെയ്തു. ഉടൻ മെഷീൻ ഓഫാക്കിയതിനാൽ വലിയൊരപകടം ഒഴിവായി. അഗ്നി രക്ഷാസേന എത്തി മുടി മുറിച്ച് വിദ്യാർഥിനിയെ രക്ഷിച്ചു. കുട്ടിക്ക് മറ്റു പരിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Newsshawai machine
News Summary - The student's hair got tangled in the shawai machine
Next Story