കാരുണ്യത്തിന്‍റെ പുടവ മഴയൊരുക്കി വിദ്യാർഥികൾ
text_fieldsപരപ്പനങ്ങാടി: കാരുണ്യത്തിന്‍റെ പുടവ മഴ തീർത്ത് പരപ്പനങ്ങാടി എസ്.എൻ.എം. ഹയർ സെക്കൻഡറി സ്ക്കൂളിലെ വിദ്യാർഥികൾ. രണ്ടായിരത്തിലേറെ വസ്ത്രങ്ങളാണ് നാഷനൽ സർവ്വീസ് സ്കീം വളണ്ടിയർമാരുടെ നേതൃത്വത്തിൽ ശേഖരിച്ചത്. കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും ഉപയോഗിച്ചതും പുതിയതുമായ വസ്ത്രങ്ങളാണ് സ്വരൂപിച്ചത്. പേന്‍റുകൾ, ചുരിദാറുകൾ, സാരികൾ, നൈറ്റികൾ, ഷർട്ടുകൾ, ടീഷർട്ടുകൾ, ജീൻസ്, കുട്ടികൾക്കുള്ള വസ്ത്രങ്ങൾ, ഷാളുകൾ തുടങ്ങിയ വിവിധയിനം വസ്ത്രങ്ങൾ സമാഹരിച്ചു.
ശേഖരിച്ച വസ്ത്രങ്ങൾ ഷെൽട്ടർ ഇന്ത്യാ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടനയുടെ പ്രതിനിധി പി. ഉസലാഹിന് പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ എ. ഉസ്മാൻ കൈമാറി. പി.ടി. എ പ്രസിഡന്‍റ് പി.ഒ. അഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എ. ജാസ്മിൻ, പ്രധാനധ്യാപിക ബെല്ല ജോസ് , മാനേജ്മെന്‍റ് കമ്മറ്റി പ്രസിഡന്‍റ് അബ്ദുൽ ലത്തീഫ് മദനി, സെക്രട്ടറി സുബൈർ , പ്രോഗ്രാം ഓഫീസർ വിനയൻ പാറോൽ, എൻ.എസ്.എസ്. ലീഡർമാരായ ഫാത്തിമ റിസ്വാന, മുഹമ്മദ് സിനാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.