വിദ്യാർഥികളെ ചേംബറിൽ പൂട്ടിയിട്ടു; ഗവ. കോളജ് പ്രിൻസിപ്പലിനെ നീക്കി
text_fieldsകാസർകോട്: കുടിവെള്ളപ്രശ്നം ഉന്നയിച്ചു വന്ന വിദ്യാർഥികളെ ചേംബറിൽ പൂട്ടിയിട്ടുവെന്ന പരാതിയെത്തുടർന്ന് കാസർകോട് ഗവ. കോളജ് പ്രിൻസിപ്പൽ ചുമതലയിലുള്ള എൻ. രമയെ തൽസ്ഥാനത്തുനിന്നും നീക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിർദേശം നൽകി.
നടപടിയെടുക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. കോളജിനകത്തെ കുടിവെള്ളം മലിനമായത് ചൂണ്ടിക്കാണിച്ച് തിങ്കളാഴ്ച പ്രിൻസിപ്പലിനെ സമീപിച്ച എസ്.എഫ്.ഐ പ്രവർത്തകരെയാണ് ചേംബറിനകത്ത് പൂട്ടിയിട്ടത്. വിഷയം വൈറലായിരുന്നു.
തുടർന്ന് പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. ചൊവ്വാഴ്ച വീണ്ടും വിഷയവുമായി വിദ്യാർഥികൾ എത്തിയപ്പോൾ വിദ്യാർഥികൾക്ക് തന്റെ മുന്നിലുള്ള കസേരയിലിരിക്കാൻ അവകാശമില്ലെന്നു പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ വൈറലായി. പ്രിൻസിപ്പലിനെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ കോളജ് യൂനിറ്റ് കമ്മിറ്റി മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.