മുല്ലപ്പെരിയാർ: ഇനി എല്ലാം മേൽനോട്ട സമിതി
text_fieldsന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട നിയന്ത്രണാധികാരം പൂർണമായും മേൽനോട്ട സമിതിക്ക് നൽകി ജസ്റ്റിസ് എ.എം. ഖൻവിൽകർ ഉത്തരവിട്ടു.
കേരള-തമിഴ്നാട് സംസ്ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗങ്ങളെകൂടി ഉൾപ്പെടുത്തി രണ്ടാഴ്ചക്കകം സമിതി വികസിപ്പിക്കണമെന്നും അണക്കെട്ടിന്‍റെ സുരക്ഷ പരിശോധിക്കാൻ പുതിയ സർവേ നടത്തണമെന്നും ബെഞ്ച് വ്യക്തമാക്കി.
ഡീൻ കുര്യാക്കോസ് എം.പി അടക്കമുള്ളവർ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്. കേന്ദ്ര സർക്കാർ പാസാക്കിയ 2021ലെ ഡാം സുരക്ഷാ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് സുരക്ഷാ പരിശോധനക്കുള്ള പരിഗണന വിഷയങ്ങൾ തീരുമാനിക്കേണ്ടത് എന്ന് സുപ്രീംകോടതി വിശദീകരിച്ചു.
ദേശീയ ഡാം സുരക്ഷ അതോറിറ്റി പൂർണസജ്ജമാകുന്നത് വരെയാണ് എല്ലാ അധികാരങ്ങളും മേൽനോട്ട സമിതിക്ക് നൽകിയുള്ള താൽക്കാലിക ക്രമീകരണമെന്ന് ബെഞ്ച് വ്യക്തമാക്കി.
സമിതിയുടെ എല്ലാ പ്രവർത്തനങ്ങളും ഡാം സുരക്ഷാ നിയമപ്രകാരവും സുപ്രീംകോടതി ഉത്തരവുകൾ അനുസരിച്ചുമായിരിക്കണം. സമിതി നൽകുന്ന നിർദേശങ്ങൾ കേരളവും തമിഴ്നാടും പാലിക്കണം. നിർദേശങ്ങൾ നടപ്പാക്കേണ്ട ചുമതല ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.