മുല്ലപ്പെരിയാറിൽ ജലം തുറന്നുവിടുന്ന പ്രശ്നം സുപ്രീംകോടതി ഇന്ന് പരിഗണിക്കും
text_fieldsന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തമിഴ്നാട് തുറന്നുവിടുന്നുവെന്ന കേരളത്തിെൻറ പരാതി വെള്ളിയാഴ്ച അണക്കെട്ടുമായി ബന്ധപ്പെട്ട മറ്റ് ഹരജികൾക്കൊപ്പം പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.
അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന കേരളത്തിെൻറ ആവശ്യം ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ ഇക്കാര്യം അറിയിച്ചത്.
ജസ്റ്റിസ് എ.എം. ഖൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റു ഹരജികൾ പരിഗണിക്കുന്നത്. അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതിൽനിന്ന് തമിഴ്നാടിനെ വിലക്കുക, സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിലും ഒഴുക്കേണ്ട വെള്ളത്തിെൻറ അളവിലും തീരുമാനമെടുക്കാൻ സംയുക്ത സാങ്കേതിക ഓൺ സൈറ്റ് സമിതി രൂപവത്കരിക്കുക എന്നീ ആവശ്യങ്ങളാണ് കേരളം അപേക്ഷയിലുന്നയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.