വിധി നടപ്പാക്കുന്നില്ലെങ്കില്‍ കേരള ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തുമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: വിധി നടപ്പാക്കുന്നില്ലെങ്കില്‍ കേരളത്തിന്റെ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്ന് ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് മുന്നറിയിപ്പ് നൽകി. കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍നിന്ന് വിരമിച്ച പ്രഫസര്‍ വത്സന് പെന്‍ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്തതിന് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു അടക്കമുള്ളവര്‍ക്ക് എതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയിലാണ് കോടതിയുടെ മുന്നറിയിപ്പ്.
സുപ്രീംകോടതി വിധി മറികടക്കുന്ന ഉത്തരവ് ഇറക്കിയ ഉന്നതവിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി രാജേഷ് എം സുപ്രീംകോടതി നിർദേശത്തെ തുടർന്ന് വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ ഹാജരായിരുന്നു. ധനകാര്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് താൻ ഉത്തരവ് ഇറക്കിയതെന്ന് രാജേഷ് കോടതിയെ അറിയിച്ചപ്പോഴാണ് കോടതി ഉത്തരവുകള്‍ നടപ്പാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്ന് മുന്നറിയിപ്പ് നൽകിയത്.
വിധി നടപ്പാക്കിയ ഉത്തരവുമായി ഹാജരാകാന്‍ രാജേഷിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. പ്രഫ. വത്സനുവേണ്ടി മുതിർന്ന അഭിഭാഷകന്‍ പി.വി. സുരേന്ദ്രനാഥ്, അഭിഭാഷകരായ സുഭാഷ് ചന്ദ്രന്‍, ബിജു പി. രാമന്‍, കൃഷ്ണ എല്‍.ആര്‍ എന്നിവരും സർക്കാർ ഉദ്യോഗസ്ഥര്‍ക്കുവേണ്ടി സ്റ്റാൻഡിങ് കോൺസൽ അഡ്വ. സി.കെ. ശശിയും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.