Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2023 9:42 PM IST Updated On
date_range 10 April 2023 9:42 PM ISTപൾസർ സുനിയുടെ ജാമ്യാപേക്ഷ അടിയന്തിരമായി പരിഗണിക്കുമെന്ന് സുപ്രീംകോടതി
text_fieldsbookmark_border
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ അടിയന്തിരമായി പരിഗണിക്കുമെന്ന് സുപ്രീംകോടതി. അടിയന്തരമായി പരിഗണിക്കണമെന്ന സുനിയുടെ അഭിഭാഷകന്റെ ആവശ്യം അംഗീകരിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹരജി പരിഗണിക്കാനായി ഈ മാസം 17ലേക്ക് മാറ്റി.
ഹൈകോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സുനി സുപ്രീംകോടതിയിലെത്തിയത്. ആറ് വർഷത്തിലേറെയായി ജയിലിൽ വിചാരണതടവുകാരനായി തുടരുകയാണെന്നും വിചാരണ അനന്തമായി നീളുകയാണെന്നും ഹരജിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story