ബൈക്കിലെത്തി വയോധികയുടെ മാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ
text_fieldsകിളിമാനൂർ: ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച് കടന്ന കേസിലെ പ്രതി പിടിയിലായി. ഇളമ്പ ടോൾമുക്ക് തെറ്റിക്കുഴിവിള വീട്ടിൽ രാഹുൽരാജിനെ (27) ആണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബർ 24ന് രാവിലെ 7.30 നായിരുന്നു കേസിനാസ്പദമായ സംഭവം.
അടയമൺ കൊപ്പം ഭാഗത്തു നിന്ന് പട്ടാളംമുക്ക് ഭാഗത്തേക്ക് റോഡിലൂടെ ഒറ്റക്ക് നടന്ന് വന്ന ചെറുനാരകംകോട് സ്വദേശി സുമതി(80)കഴുത്തിലണിഞ്ഞിരുന്ന അഞ്ച് ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാല ബൈ ക്കിലെത്തിയ പ്രതി പൊട്ടിച്ചെടുക്കുകയായിരുന്നു.
വഴി ചോദിക്കാനെന്ന വ്യാജേനയാണ് രണ്ടംഗ സംഘം വൃദ്ധയുടെ അരികിലെത്തി മാല പൊട്ടിച്ചു കടന്നത്. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു. കൂട്ടുപ്രതിയെ മംഗലപുരം പൊലീസ് മറ്റൊരു കേസിൽ അറ സ്റ്റ് ചെയ്തിരുന്നു. നിരവധി കേസുകളിൽ പ്രതിയായ രാഹുൽരാജ് ജയിൽ വാസത്തിനിടെ പരിചയപ്പെട്ട കൂട്ടാളിയുമായി പുറത്തിറങ്ങിയശേഷം ഒറ്റക്ക് സഞ്ചരിക്കുന്ന വയോധികരെ ലക്ഷ്യമിട്ട് പിടിച്ചുപറി തുടങ്ങിയത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെക്കുറിച്ച് തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടുകയായിരുന്നു.
കിളിമാനൂർ സ്റ്റേഷൻ പരിധിയിൽ നടന്ന മറ്റൊരു മാല മോഷണവും സമതിച്ചതായും ആറ്റിങ്ങൽ, മംഗല പുരം സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ളതും റൗഡി ഹിറ്റ് ലിസ്റ്റിൽ പേര് ഉൾപ്പെ ടുത്തിയിട്ടുള്ള ആളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
ആറ്റിങ്ങൽ ഡിവൈ.എസ്.പി ജയകുമാറിന്റെ നിർദേശാനുസരണം കിളിമാനൂർ എസ്.എച്ച്.ഒ ബി. ജയൻ, എസ്.ഐമാരായ വിജിത് കെ. നായർ, രാജികൃഷ്ണ, ഷജിം, എസ്.സി.പി.ഒ ഷിജു, സി.പി.ഒ കിരൻ, ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.