കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും കാണാതായ കൊലക്കേസ് പ്രതിയെ കണ്ടെത്തി
text_fieldsമലപ്പുറം: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും കാണാതായ കൊലക്കേസ് പ്രതി പൂനംദേവിയെ കണ്ടെത്തി. മലപ്പുറം വേങ്ങരയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. കുട്ടിയെ കാണാൻ പോകുന്നുവെന്ന് പൂനംദേവി മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളോട് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇവരെ കണ്ടെത്താൻ സഹായിച്ചത്.
നേരത്തെ വേങ്ങര സഞ്ജിത് പാസ്വാൻ വധക്കേസ് പ്രതി പൂനം ദേവിയാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടത്. ഫോറൻസിക് വാർഡിൽ നിന്നാണ് ഇവർ രക്ഷപ്പെട്ടതെന്നാണ് വിവരം. ശുചിമുറിയിലെ ഗ്രിൽ ഇളക്കിയാണ് രക്ഷപ്പെട്ടത്. ഇന്നലെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബിഹാര്‍ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകന്‍ സന്‍ജിത് പസ്വാന്‍ (33) ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്.വയറുവേദനയെത്തുടര്‍ന്നാണ് ഭര്‍ത്താവിന്റെ മരണമെന്നാണ് പൂനംദേവി പറഞ്ഞിരുന്നത്. അന്വേഷണത്തിനൊടുവിലാണ് ഭാര്യ തന്നെ കഴുത്തില്‍ സാരി മുറുക്കി കൊല ചെയ്തതെന്ന് വ്യക്തമായത്. സഞ്ജിത് പാസ്വാന്റെ മരണത്തെ തുടര്‍ന്ന് വേങ്ങര പോലിസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരുന്നു.
പോസ്റ്റ്മാര്‍ട്ടത്തില്‍ പസ്വാന്റെ മുഖത്തും നെറ്റിയിലും പരിക്കും കുരുക്കുമുറുകിയതിനാല്‍ കഴുത്തിലെ എല്ലിന് പൊട്ടലും സംഭവിച്ചത് വ്യക്തമായിരുന്നു. തുടര്‍ന്നാണ് പൂനം ദേവിയെ ചോദ്യം ചെയ്തത്. പൂനം ദേവി ഭാര്യവും കുട്ടികളുമുള്ള ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇത് മനസ്സിലാക്കിയാണ് തങ്ങളുടെ അഞ്ചുവയസ്സുകാരനായ മകന്‍ സച്ചിന്‍കുമാറുമായി സന്‍ജിത് പസ്വാന്‍ രണ്ടുമാസം മുമ്പ് വേങ്ങരയിലെത്തിയത്. എന്നാല്‍, പൂനം ദേവി ഈ യുവാവുമായുള്ള ബന്ധം തുടര്‍ന്നു. ഭര്‍ത്താവ് ബന്ധം ചോദ്യം ചെയ്തതോടെയാണ് പൂനം ഭര്‍ത്താവായ സഞ്ജിത് പാസ്വാനെ വകവരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.