എസ്.വൈ.എസ് കേരള യുവജന സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം
text_fieldsആമ്പല്ലൂര്‍: ആമ്പല്ലൂരിൽ നാലു ദിവസങ്ങളിലായി നടക്കുന്ന എസ്.വൈ.എസ് കേരള യുവജന സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി, എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി, സ്വാഗതസംഘം ചെയര്മാന് ഡോ. മുഹമ്മദ് ഖാസിം എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി.
സമ്മേളനത്തിന് അനുബന്ധമായി നടന്ന ചടങ്ങില്‍ സയ്യിദ് തുറാബ് അസ്സഖാഫ് അധ്യക്ഷത വഹിച്ചു. പി.എസ്.കെ. മൊയ്തു ബാഖവി, ഐ.എം.കെ. ഫൈസി, എന്‍. അലി അബ്ദുള്ള, പി.കെ. ബാവ ദാരിമി, കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി, സി.പി. സൈതലവി ചെങ്ങര, മജീദ് കക്കാട്, ബി.എസ്. അബ്ദുള്ളകുഞ്ഞി ഫൈസി, മുഹമ്മദ് മാസ്റ്റര്‍ പറവൂര്‍, അലി ദാരിമി എറണാകുളം, ഡോ. എ.പി. അബ്ദുല്‍ ഹക്കീം അസ്ഹരി കാന്തപുരം, പടിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍, ഡോ. പി.എ. ഫാറൂഖ് നഈമി എന്നിവര്‍ സംസാരിച്ചു. ഐ.സി.എഫ് പ്രസിഡന്റ് ആറ്റക്കോയ തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്കി. ഡിസംബർ 26, 27, 28, 29 തീയതികളിലാണ് യുവജന സമ്മേളനം. ‘ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ പ്രമേയത്തില്‍ ഒരു വര്‍ഷമായി നടന്നുവരുന്ന പ്ലാറ്റിനം ഇയര്‍ പരിപാടികളുടെ സമാപനമായാണ് സമ്മേളനം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.