Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2022 5:40 PM GMT Updated On
date_range 17 Feb 2022 5:40 PM GMTക്രിസ്ത്യൻ പിന്നാക്കാവസ്ഥ പഠിക്കാൻ നിയമിച്ച കോശി കമീഷന്റെ കാലാവധി ഒരു വർഷം കൂടി നീട്ടി
text_fieldsbookmark_border
തിരുവനന്തപുരം: ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥയും ക്ഷേമവുമായി ബന്ധപ്പെട്ട പരിഗണനാവിഷയങ്ങളിൽ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമീഷന്റെ കാലാവധി ഒരു വർഷം കൂടി നീട്ടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2023 ഫെബ്രുവരി 23 വരെയാണ് നീട്ടുക.
മന്ത്രിസഭാ യോഗത്തിലെ മറ്റു തീരുമാനങ്ങൾ
- പൊതുവിതരണവകുപ്പിന്റെ പേര് പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പ് എന്ന് പുനർനാമകരണം ചെയ്യും. പൊതുവിതരണ ഡയറക്ടർ, പൊതുവിതരണ കമീഷണർ എന്നീ തസ്തികകൾ സംയോജിപ്പിച്ച് പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർ എന്ന പേര് നൽകും.
- കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് (കാപ്പ) പ്രകാരമുള്ള ഉപദേശക സമിതി പുനഃസംഘടിപ്പിക്കും. ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് എൻ. അനിൽകുമാർ ചെയർമാനാകും. റിട്ട. ജില്ല ജഡ്ജ് മുഹമ്മദ് വസീം, അഡ്വ. പി.എൻ. സുകുമാരൻ എന്നിവരാണ് അംഗങ്ങൾ.
- പൊലീസ് വകുപ്പിലെ മൂന്ന് ആർമെറർ കോൺസ്റ്റബിൾ തസ്തികകൾ ആർമെറർ ഹവിൽദാർ തസ്തികകളാക്കി അപ്ഗ്രേഡ് ചെയ്യും. ഇവരെ സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പിൽ നിയമിക്കാനും അനുമതി.
- ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡിൽ സൾഫർ ഫീഡിങ് പ്രവൃത്തി ചെയ്യുന്നതിനിടെ അപകടത്തിൽ മരിച്ച രഞ്ജിത്തിന്റെ ആശ്രിതർക്ക് സഹായമായി 10 ലക്ഷം രൂപ അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story