ടിയാരി’ എന്ന പദപ്രയോഗം ഇനി വേണ്ട
text_fieldsതിരുവനന്തപുരം: ഭരണരംഗത്ത് ടിയാൻ എന്ന പദത്തിന്റെ സ്ത്രീലിംഗമായി ടിയാരി’ എന്ന് വ്യാപകമായി ഉപയോഗിക്കേണ്ട എന്ന് ഉദ്യാഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് (ഔദ്യോഗിക ഭാഷ വകുപ്പ്) ജോയിന്റ് സെക്രട്ടറി സർക്കുലർ ഇറക്കി. ടിയാരി എന്ന പദപ്രയോഗത്തെ സംബന്ധിച്ച് പൊതു നിർദേശം നൽകാനായാണ് സർക്കുലർ പുറപ്പെടുവിച്ചത്.
ഭരണരംഗത്ത് ടിയാൻ എന്ന പദത്തിന്റെ സ്ത്രീലിംഗമായി ടിയാരി’ എന്ന് വ്യാപകമായി ഉപയോഗിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ടു. മേൽപ്പടിയാൻ അല്ലെങ്കിൽ പ്രസ്തുത ആൾ എന്ന രീതിയിൽ ഉപയോഗിക്കുന്ന ടിയാൻ’ എന്നതിന്റെ സ്ത്രീലിംഗമായി ടിയാൾ എന്നതിനു പകരം ടിയാരി എന്ന് ഉപയോഗിക്കുന്നത് അനുചിതമാണെന്ന് കരുതുന്നതിനാലാണ് വിഷയത്തിൽ മാർഗനിർദേശങ്ങൾ നൽകിയത്.
ടിയാരി എന്ന പദത്തിന്റെ ഉപയോഗസാധുതയെ കുറിച്ച് ഭാഷാമാർഗനിർദേശക വിദഗ്ദസമിതി പരിശോധിക്കുകയും. ടിയാരി എന്ന പദം ഉപയോഗിക്കേണ്ടതില്ലെന്ന് നിർദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഭരണരംഗത്ത് ടിയാരി എന്ന പദം ഉപയോഗിക്കേണ്ടതില്ലെന്ന് നിർദേശിക്കുന്നു എന്നാണ് സർക്കുലറിൽ നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.