തിയറ്റർ വ്യവസായം കടുത്ത പ്രതിസന്ധിയിൽ; പലതും പൂട്ടൽ ഭീഷണിയിൽ
text_fieldsതൃശൂർ: സംസ്ഥാനത്ത് തിയറ്റർ വ്യവസായം കടുത്ത പ്രതിസന്ധിയിൽ. ജനപ്രിയ സിനിമകളുടെ കുറവും ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ ശക്തമായ സാന്നിധ്യവുമെല്ലാം തിയറ്ററുകളിൽനിന്ന് ജനങ്ങളെ അകറ്റുെന്നന്നാണ് വിലയിരുത്തൽ. പ്രേക്ഷകരില്ലാത്തതിനാൽ പല ദിവസങ്ങളിലും തിയറ്ററുകൾ അടച്ചിടുന്ന സാഹചര്യമാണ്. നിർമിക്കപ്പെടുന്ന സിനിമകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായിട്ടുണ്ടെങ്കിലും വാണിജ്യവിജയം നേടുന്നവയുടെ എണ്ണം കുറയുകയാണ്.
കെ.ബി. ഗണേഷ് കുമാർ സിനിമയുടെ ചുമതലയുള്ള മന്ത്രിയായിരുന്നപ്പോഴാണ് സിനിമ റിലീസിങ് വ്യാപകമാക്കാൻ തീരുമാനമെടുത്തത്. മികച്ച സൗകര്യങ്ങളൊരുക്കുന്ന തിയറ്ററുകൾക്ക് ഗ്രാമ-പട്ടണ വ്യത്യാസമില്ലാതെ റിലീസിങ് അനുവദിക്കാനായിരുന്നു തീരുമാനം. ചെറുപട്ടണങ്ങളിെലയും ഗ്രാമീണമേഖലയിെലയും തിയറ്റർ ഉടമകളുടെ ചിരകാല ആവശ്യമായിരുന്നു ഇത്. നഗരങ്ങളിലെ തിയറ്റർ ഉടമകളുടെ എതിർപ്പുയർന്നെങ്കിലും സർക്കാർ തീരുമാനവുമായി മുന്നോട്ടുപോവുകയായിരുന്നു. ഇതോടെ സംസ്ഥാനത്തെ മിക്ക തിയറ്ററുകളുെടയും മുഖച്ഛായ മാറി. വലിയ തുക മുടക്കിയാണ് പലരും തിയറ്ററുകൾ നവീകരിച്ചത്.
കുറച്ചുകാലം കാര്യങ്ങൾ വലിയ പ്രതിസന്ധിയില്ലാതെ മുന്നോട്ടുപോയെങ്കിലും കോവിഡും ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ സാന്നിധ്യം ശക്തമായതുമെല്ലാം ഈ വ്യവസായത്തെ അതിവേഗം തളർത്തി. 650 സ്ക്രീനുകളാണ് നിലവിൽ സജീവമായി സംസ്ഥാനത്ത് പ്രദർശനത്തിനായുള്ളത്. മൾട്ടിപ്ലക്സുകൾ ഇതിന് പുറമെയാണ്. മുമ്പ് മുൻനിര താരങ്ങളുടെ ചിത്രങ്ങൾപോലും 70-80 കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്തിരുന്നതെങ്കിൽ 450 സ്ക്രീനുകൾ ഇപ്പോൾ റിലീസിന് സജ്ജമാണ്. ഇതുമൂലം മികച്ച സിനിമകളാണെങ്കിൽപോലും ആളുകൾ വേഗത്തിൽ കണ്ടുകഴിയും. പേക്ഷ പ്രേക്ഷകരെ കൂട്ടത്തോടെ തിയറ്ററിലേക്ക് ആകർഷിക്കുന്ന ചിത്രങ്ങൾ ഓരോ വർഷവും വിരലിലെണ്ണാവുന്നവ മാത്രമാണ് പുറത്തിറങ്ങുന്നത്.
നഷ്ടം സഹിച്ച് ഇന്നത്തെ നിലയിൽ ഈ വ്യവസായം അധികകാലം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ് എം. വിജയകുമാർ പറഞ്ഞു. ഏതാനും തിയറ്ററുകൾ ഇതിനകം ജപ്തി ചെയ്യപ്പെട്ടു. പലതും ജപ്തി ഭീഷണിയിലുമാണ്. ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലെ റിലീസിങ് നീട്ടിവെക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്. സർക്കാറിന്റെ ശക്തമായ ഇടപെടൽ ഉണ്ടായാൽ മാത്രമേ തിയറ്റർ വ്യവസായം നിലനിന്ന് പോകൂ. ഇതോടൊപ്പം വാണിജ്യവിജയം നേടുന്ന മികച്ച സിനിമകളും ഉണ്ടാകണം -വിജയകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.