Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്നാം ഡോസ്​ കോവിഡ്​...

മൂന്നാം ഡോസ്​ കോവിഡ്​ വാക്​സിന്​​ അനുമതി നൽകാനാവില്ല; സൗ​ദി പ്രവാസിയുടെ ഹരജിയിൽ നിലപാടെടുത്ത്​​ കേന്ദ്രസർക്കാർ

text_fields
bookmark_border
high court
cancel

കൊച്ചി: മൂന്നാം ഡോസ്​ കോവിഡ്​ വാക്​സിന്​ അനുമതി നൽകാനാവില്ലെന്ന്​ കേന്ദ്രസർക്കാർ. ഹൈകോടതിയിലാണ്​ കേന്ദ്രസർക്കാർ ഇതുമായി ബന്ധപ്പെട്ട നിലപാട്​ അറിയിച്ചത്​. മൂന്നാം ഡോസിന്​ അനുമതി ആവശ്യപ്പെട്ട്​ കണ്ണൂർ സ്വദേശി ഗിരികുമാർ സമർപ്പിച്ച ഹരജിയിലാണ്​ കേന്ദ്രസർക്കാർ നിലപാട്​ അറിയിച്ചത്​.

മൂന്നാം ഡോസിന്​ അനുമതി നൽകാൻ നിലവിൽ നിയമമില്ലെന്ന്​ കേന്ദ്രസർക്കാർ വ്യക്​തമാക്കി. സൗദിയിൽ കോവാക്​സിന്​ അംഗീകാരം ഇല്ലാത്തതിനാലാണ്​ ഹൈകോടതിയിൽ ഹരജി നൽകിയതെന്ന്​ ഹരജിക്കാരനും പറഞ്ഞു. ഭാരത്​ ബയോടെക്​ നിർമിക്കുന്ന കോവാക്​സിന്​ ഇതുവരെ പല ലോകരാജ്യങ്ങളും അനുമതി നൽകിയിട്ടില്ല.

സൗദി അറേബ്യയും കോവാക്​സിന്​ അംഗീകാരം നൽകിയിട്ടില്ല. ലോകാരോഗ്യസംഘടനക്ക്​ മുമ്പാകെ അനുമതിക്കായുള്ള കോവാക്​സിൻ അപേക്ഷ എത്തിയിട്ടുണ്ട്​. എന്നാൽ, ഇക്കാര്യത്തിൽ ലോകാരോഗ്യ സംഘടന ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19covid vaccine
News Summary - The third dose of Covid vaccine cannot be approved
Next Story