കുട്ടനാട്ടില്‍ വേലിയേറ്റം ശക്തമായി തുടരുന്നു
text_fieldsകുട്ടനാട്: കുട്ടനാട്ടില്‍ വേലിയേറ്റം തുടരുന്നു. ശക്തമായ വേലിയേറ്റത്തില്‍ ഒരു പാടശേഖരംകൂടി മടവീണു. കൈനകരി കൃഷിഭവന്‍ പരിധിയിലെ 430 ഏക്കറുള്ള ഇരുമ്പനം പാടശേഖരത്താണ് മടവീഴ്ച ഉണ്ടായത്. പുറത്ത് വെള്ളം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി പുറം ബണ്ടില്‍ പലസ്ഥലങ്ങളിലായി മടവീണത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കര്‍ഷകര്‍ അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പുഞ്ചകൃഷിക്കായി വെള്ളം വറ്റിച്ച് നിലമൊരുക്കുന്നതിനിടെയാണ് മടവീണത്.
പാടശേഖരത്ത് മടവീണത് നിരവധി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ജലനിരപ്പ് ഉയര്‍ന്നാല്‍ ഇവരുടെ വീടുകളിലും വെള്ളം കയറും. ഇരുമ്പനം റോഡില്‍ വെള്ളം കയറിയാല്‍ ഗതാഗത തടസ്സത്തിനും ഇടയുണ്ട്. വേലിയേറ്റം തടയാന്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ പൂര്‍ണമായും അടയ്ക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.ബണ്ടിന്റെ ഷട്ടറുകള്‍ അടയ്ക്കണമെന്നാവശ്യപെട്ട് കര്‍ഷകര്‍ കലക്ടര്‍ക്ക് നിവേദനം നല്‍കി.
പുളിങ്കുന്ന്, നീലംപേരൂര്‍, കാവാലം കൃഷിഭവന്‍ പരിധിയിലെ പാടശേഖര സമിതി സംയുക്തമായാണ് വീണ്ടും നിവേദനം നല്‍കിയത്.കഴിഞ്ഞവര്‍ഷം മൂന്ന് പാടശേഖരങ്ങള്‍ മടവീണ് കൃഷിനാശം സംഭവിച്ചിരുന്നു. അത് ആവര്‍ത്തിക്കുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.