വയനാട്ടിൽ പിടികൂടിയ കടുവയെ തൃശൂർ മൃഗശാലയിൽ എത്തിച്ചു
text_fieldsതൃശൂർ: വയനാട് പുൽപ്പള്ളി മുള്ളൻകൊല്ലിയിൽനിന്ന് പിടികൂടിയ കടുവയെ തൃശൂർ മൃഗശാലയിൽ എത്തിച്ചു.പല്ലുകൾ നഷ്ടപ്പെട്ട കടുവക്ക് ഇര പിടിക്കാൻ പ്രയാസമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് സംരക്ഷണം ഒരുക്കുന്നത്. തൃശൂരിലേക്ക് മാറ്റുന്ന മൂന്നാമത്തെ കടുവയാണിത്. രണ്ടര മാസമായി കർണാടകയിലെയും കേരളത്തിലെയും ജനവാസ മേഖലകളിൽ ഇറങ്ങി വളർത്തു മൃഗങ്ങളെ പിടിച്ച കടുവയെയാണ് മൃഗശാലയിൽ എത്തിച്ചിരിക്കുന്നത്. മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയാണ് പല്ല് പോയതെന്നാണ് നിഗമനം.
ഇതിനു പിന്നാലെയാണ് ഇരപിടിത്തം ജനവാസ മേഖലയിലാക്കിയത്. വനമൂലികയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിൽ വിശദ പരിശോധനക്ക് ശേഷമാണ് പുനരധിവാസത്തിന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്.
ബുധനാഴ്ച രാവിലെ പ്രത്യേക വാഹനത്തിലാണ് തൃശൂരിൽ എത്തിച്ചത്. ക്വാറന്‍റീനിൽ പാർപ്പിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം ചികിത്സ നൽകുമെന്ന് മൃഗശാല അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.