കുറുക്കൻമൂലയിലെ കടുവയെ പിടിക്കാൻ കഴിഞ്ഞില്ല; നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം
text_fieldsകൽപ്പറ്റ: നാട്ടിലിറങ്ങിയ കടുവക്കായി പത്തൊമ്പതാം ദിവസവും തെരച്ചിൽ തുടരവെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. പയമ്പള്ളി പുതിയിടത്ത് രാത്രി കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. സംഭവമറിഞ്ഞയുടൻ വനംവകുപ്പിനെ വിവരമറിയിച്ചിട്ടും അധികൃതർ എത്തിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
കടുവയെ പിടിക്കാത്തത് നാട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് തര്‍ക്കമുണ്ടായത്. ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നഗരസഭ കൗൺസിലറെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തു. വൈല്‍ഡ് ലൈഫ് വാര്ഡന് നരേന്ദ്രനും നാട്ടുകാരും തമ്മില്‍ കയ്യാങ്കളിയുണ്ടായി.
വ്യാഴാഴ്ച രണ്ട് വളര്‍ത്തുമൃഗങ്ങളെ കടുവ വകവരുത്തി. കടുവയുടെ കാല്‍പ്പാടുകള്‍ വനംവകുപ്പ് സ്ഥിരീകരിച്ചു. കുറുക്കന്മൂലയില് ഭീതി പടര്‍ത്തിയ കടുവ ഇന്നലെയാണ് കറുക്കന്‍ മൂലയുടെ സമീപ പ്രദേശമായ ജനവാസ കേന്ദ്രമായ പയ്യംമ്പള്ളിയില്‍ എത്തിയത്. കടുവ ഇതുവരെ 17 വളർത്തുമൃഗങ്ങളെ കൊന്നു. കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂടുകള്‍ സ്ഥാപിച്ച് കാത്തിരിക്കുമ്പോഴും സ്വൈര്യവിഹാരം നടത്തുകയാണ് കടുവ.
അതേസമയം കടുവയെ പിടികൂടുന്നതിനായി കുറുക്കന്മൂലയില് തെരച്ചിലിന് കൂടുതല്‍ പേരെ നിയോഗിക്കും. 180 വനംവകുപ്പ് ജീവനക്കാരും 30 പൊലീസുകാരും സംഘത്തിലുണ്ട്. വനംവകുപ്പ് 30 പേരടങ്ങുന്ന ആറ് സംഘങ്ങളെ നിയോഗിക്കും. അതേസമയം, വിഷയത്തിൽ വനം മന്ത്രി കെ. രാജുവിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് വെച്ച് ചേരും. നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് വനം മന്ത്രി അടിയന്തിര യോഗം വിളിച്ചത്.
തുല്യതയില്ലാതെ ആക്രമണവും പ്രതിരോധ മാർഗങ്ങളും
മാനന്തവാടി: കുറുക്കൻമൂലയിലെ തുടർച്ചയായ കടുവ ആക്രമണവും കൊല്ലപ്പെട്ട വളർത്തുമൃഗങ്ങളുടെ എണ്ണവും പ്രതിരോധ നടപടികൾക്കായി സ്വീകരിച്ച മാർഗങ്ങളും പിടികൂടാനായുള്ള യജ്ഞത്തിൽ പങ്കാളികളായ ജീവനക്കാരുടെ എണ്ണവുമെല്ലാം ജില്ലയിലെ മാത്രമല്ല സംസ്ഥാനത്തുതന്നെ ആദ്യ സംഭവമായി മാറുന്നു.
രണ്ടാഴ്ചക്കിടെ പതിനേഴോളം വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളിലായി നടക്കുന്ന കടുവ ആക്രമണത്തിൽ ആറു കൂടുകളാണ് വിവിധയിടങ്ങളിൽനിന്ന് എത്തിച്ച് സ്ഥാപിച്ചത്. പറമ്പിക്കുളത്ത് നിന്നുൾപ്പെടെയുള്ള 50ഓളം കാമറകളും പ്രദേശങ്ങളിൽ സ്ഥാപിച്ചു.
കടുവയെ നിരീക്ഷിക്കുന്നതിനായി മൂന്ന് ഡ്രോൺ കാമറകളും സജ്ജീകരിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ 200ലധികം വനം വകുപ്പ് ജീവനക്കാരാണ് തിരച്ചിലിനായി 24 മണിക്കൂറും കർമനിരതരായുള്ളത്. വനം വകുപ്പ് വെറ്ററിനറി വിഭാഗത്തിലെ വിദഗ്ധരായ ഡോക്ടർമാർ അടങ്ങുന്ന സംഘവും സജ്ജമാണ്. ക്രമസമാധാന പാലനത്തിനും ജനങ്ങളുടെ സുരക്ഷക്കുമായി മാനന്തവാടി സബ് ഡിവിഷനിലെ വിവിധ സ്റ്റേഷനുകളിലെ പൊലീസ് സേനാംഗങ്ങളും സേവനത്തിനായുണ്ട്. രാവിലെ മുതൽ നേരമിരുട്ടുംവരെയുള്ള പ്രതിരോധ നടപടികളിൽ പങ്കാളികളായി പൊതുജനവും ജനപ്രതിനിധികളും. ഹൈകോടതി വിഷയത്തിൽ ഇടപെട്ടതും ഏറെ ശ്രദ്ധേയമായി. കടുവ ആക്രമണത്തിെൻറ പേരിൽ മാനന്തവാടി-മൈസൂരു അന്തർ സംസ്ഥാന പാത ഉപരോധിച്ചതും കടുവയുടെ ആക്രമണത്തിൽ ചത്ത പശുവിെൻറ ജഡവുമായി എട്ടുമണിക്കൂർ നീണ്ട ഡി.എഫ്.ഒ ഓഫിസ് ഉപരോധവുമെല്ലാം ജില്ലയിൽ വേറിട്ട അനുഭവമായി. മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയായിരുന്ന ചീഫ് വൈൽഡ് ലൈഫ് വാർഡൻ തസ്തികയിലേക്ക് അടിയന്തരമായി ആളെ നിയമിച്ചതുമെല്ലാം സംസ്ഥാനതലത്തിൽതന്നെ കുറുക്കൻമൂലയിലെ കടുവ ആക്രമണം ചർച്ച ചെയ്യപ്പെടുന്നതിനിടയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.