കടുവ തിരിച്ചുവരില്ല, കുറുക്കന്മൂലയിൽ വനംവകുപ്പ് തെരച്ചിൽ നിർത്തുന്നു
text_fieldsകൽപ്പറ്റ: വയനാട് കുറുക്കന്മൂലയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവക്ക് വേണ്ടിയുള്ള തെരച്ചിൽ നിർത്താനൊരുങ്ങി വനം വകുപ്പ്. സി.സി.എഫ് ഡി.കെ വിനോദ് കുമാറാണ് ഉത്തരവിട്ടത്. പത്ത് ദിവസത്തിലേറെയായി ജനവാസ മേഖലകളിൽ കടുവയുടെ സാന്നിധ്യമില്ലാത്തതിനാലാണ് നടപടി. ഉൾവനത്തിലേക്ക് കടന്ന കടുവ ഇനി തിരിച്ചുവരില്ലെന്നാണ് നിഗമനം.
കടുവയെ പിടി കൂടാന്‍ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച 5 കൂടുകളും മാറ്റും. എന്നാൽ 70 കാമറകൾ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരും. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് കാട്ടിലേക്ക് പാതയൊരുക്കി തെരച്ചില്‍ നടത്തിയിരുന്നു. മയക്കുവെടി സംഘങ്ങള്‍, കുങ്കിയാനകള്‍ എന്നിവയുമായി ഉള്‍വനത്തില്‍ നടത്തിയ തെരച്ചിലില്‍ കടുവയുടെ കാല്‍പാടു പോലും കണ്ടെത്താനായിരുന്നില്ല. മന്ദംകൊല്ലി, ഈശ്വരക്കൊല്ലി കാടുകളിലും തെരച്ചിൽ നടത്തിയിരുന്നു.
കടുവയുടെ കഴുത്തില്‍ മുറിവുളളതിനാല്‍ ചികിത്സ നല്‍കുന്നതിന് നിരീക്ഷണം തുടരണമെന്നാണ് ഉത്തരവില്‍ പറയുന്നത്. കുറുക്കന്മൂലയിലും പയ്യമ്പള്ളിയിലുമായി 17 വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.