ബെവ്കോയിൽ വീണ്ടും ടോക്കൺ വരുന്നു; ഹൈകോടതി വിമർശനത്തെതുടർന്ന് തിരക്കൊഴിവാക്കാൻ നീക്കം
text_fieldsതിരുവനന്തപുരം: ഹൈകോടതി 'ചെവിക്ക്' പിടിച്ചതിനെതുടർന്ന് മദ്യശാലകൾക്ക് മുന്നിലെ തിരക്കൊഴിവാക്കാൻ നടപടികളുമായി ബെവ്കോ. ബിവറേജസ് കോർപറേഷൻ (ബെവ്കോ) ഒൗട്ട്ലെറ്റുകൾക്ക് മുന്നിൽ മദ്യം വാങ്ങാനെത്തുന്നവരുടെ നീണ്ടനിര രൂപപ്പെട്ട സാഹചര്യത്തിലാണ് ഹൈകോടതി കടുത്ത വിമർശനം ഉന്നയിച്ചത്.
തുടർന്ന് ബെവ്കോ എം.ഡി യോഗേഷ് ഗുപ്ത തിരക്ക് കുറക്കാനുള്ള നിർദേശങ്ങൾ പുറത്തിറക്കി. സാധ്യമായ സ്ഥലങ്ങളിൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തണം. ക്യൂ നടപ്പാക്കാൻ പൊലീസിെൻറ സേവനം തേടണം. ശാരീരിക അകലം ഉറപ്പാക്കാൻ വൃത്തങ്ങള്‍ വരയ്ക്കണമെന്നും നിർദേശത്തിലുണ്ട്. ജീവനക്കാർ കുറവുള്ള ഷോപ്പുകൾ, കോവിഡ് നിയന്ത്രണത്തെതുടർന്ന് അടഞ്ഞുകിടക്കുന്ന ഷോപ്പുകളിലെയും ഓഡിറ്റ് സംഘത്തിലെയും ജീവനക്കാരുടെ സേവനം ഉപയോഗിക്കാം. 30 ലക്ഷത്തിന് മുകളിൽ കച്ചവടമുള്ള ഷോപ്പുകളിൽ ഒരു സുരക്ഷാ ജീവനക്കാരനെക്കൂടി നിയോഗിക്കണം. ക്യൂവിൽ നിൽക്കുന്ന ഉപഭോക്താക്കൾക്ക് വെള്ളം നൽകണം.
വിൽപനയുടെ അടിസ്ഥാനത്തിൽ ഒാരോ ഒൗട്ട്ലെറ്റിലെയും കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കും. 10-20 ലക്ഷത്തിനിടയിൽ ദൈനംദിന വിൽപനയുള്ള ഷോപ്പുകളിൽ മൂന്ന് കൗണ്ടറുകളുണ്ടാകണം. 20-35 ലക്ഷത്തിനിടയിൽ വിൽപനയുള്ള ഷോപ്പുകളിൽ നാലും 35-50 ലക്ഷത്തിനിടയിൽ വിൽപനയുള്ള ഷോപ്പുകളിൽ അഞ്ചും 50 ലക്ഷത്തിന് മുകളിൽ വിൽപനയുള്ള ഷോപ്പിൽ ആറും കൗണ്ടറുകൾ ഉണ്ടാകണമെന്നും എം.ഡി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.