മേപ്പാടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം; പരിഹാരത്തിന് നടപടിയില്ല
text_fieldsമേപ്പാടി: ടൗണിലും സമീപ റോഡുകളിലും വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോഴും ഇതിനൊരു പരിഹാരമില്ലാതെ ദുരിതത്തിലായി ജനങ്ങൾ. പ്രദേശത്തേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതോടെ നിരവധി വാഹനങ്ങൾ റോഡിൽ ദീർഘനേരം മോചനം കാത്തുകിടക്കുന്ന സ്ഥിതിയാണ്.
ഇതര ജില്ലകളിൽനിന്നുള്ളതിനു പുറമെ കർണാടക, തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കൂടിയായതോടെ മേപ്പാടി ടൗൺ അക്ഷരാർഥത്തിൽ വാഹനബാഹുല്യംകൊണ്ട് വീർപ്പുമുട്ടുകയാണ്. പ്രദേശത്തെ റിസോർട്ട്, ഹോം സ്റ്റേ, ലോഡ്ജുകൾ എല്ലാം ദിവസങ്ങൾക്കു മുമ്പേ ബുക്കിങ്ങാണ്. മേപ്പാടിയിലെ റോഡുകൾക്ക് ഉൾക്കൊള്ളാൻ കഴിയാത്തത്ര വാഹനങ്ങൾ വന്നുനിറയുകയാണ്. ഈ സ്ഥിതി തുടരുമ്പോഴും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള നടപടികളൊന്നും അധികൃതരുടെ ആലോചനയിൽപോലും ഇല്ലെന്നതാണ് യാഥാർഥ്യം. ഗതാഗത തിരക്കിന് ഒരു പരിധിവരെ പരിഹാരമാകുമെന്ന് കരുതുന്ന ബൈപാസ് റോഡ് എന്നത് ഇപ്പോഴും ഒരു സ്വപ്നപദ്ധതി മാത്രമായി ഫയലിലുറങ്ങുന്നു.
ബൈപാസ് റോഡ് യാഥാർഥ്യമാക്കുന്നതിനുള്ള ക്രിയാത്മക നടപടികളൊന്നും ഉണ്ടാകുന്നില്ല എന്നതാണ് വസ്തുത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.