മെഡിക്കൽ രേഖകൾ വിട്ടുനൽകുന്നില്ല; അനന്യയുടെ മരണത്തിൽ പ്രതിഷേധത്തിനൊരുങ്ങി ട്രാൻസ് ജെൻഡർ സമൂഹം
text_fieldsകൊച്ചി: ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ് ജെന്‍ഡര്‍ അവതാരക അനന്യയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ. അനന്യയെ മരണത്തിലേക്ക് നയിച്ചത് തെറ്റായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ പാലാരിവട്ടത്തെ റെനെ ആശുപത്രിയിലെ ഡോ. അര്‍ജുന്‍ അശോകിന്റെ പിഴവാണെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം ആരോപിച്ചു.
ഡോക്ടർക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റെനെ മെഡിക്കൽ ആശുപത്രിക്കുമുൻപിൽ ഇന്ന് വൈകീട്ട് ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ പ്രതിഷേധം സംഘടിപ്പിക്കും. അനന്യയുടെ മെഡിക്കൽ റെക്കോഡുകൾ ആശുപത്രി അധികൃതർ വിട്ടുനൽകിയില്ലെന്നും ഇവർ ആരോപിച്ചു. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അനന്യയുടെ സുഹൃത്തുക്കള്‍ പരാതി നല്‍കി.
അതേസമയം, അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഫ്ലാറ്റില്‍ പൊലീസ് വീണ്ടും പരിശോധന നടത്തും. ആരോപണ വിധേയനായ ഡോക്ടര്‍ അര്‍ജുന്‍ അശോകില്‍ നിന്നും മൊഴിയെടുക്കും. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം അനന്യയുടെ ശരീരത്തില്‍ ശസ്ത്രക്രിയ പിഴച്ചതു മൂലം ഉണ്ടായ പ്രശ്‌നങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും. ഇന്ന് ഉച്ചക്ക് ശേഷം കളമശേരി മെഡിക്കല്‍ കോളേജില്‍ അനന്യയുടെ മൃതദേഹം എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കും.
അനന്യ കുമാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് നടി അഞ്ജലി അമീർ ഫേസ്ബുക്കിൽ കുറിപ്പെഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.