നടൻ ദിലീപിെൻറ അഭിഭാഷകന് കോവിഡ്; നടിയെ ആക്രമിച്ച കേസിലെ വിചാരണ 16ലേക്ക് മാറ്റി
text_fieldsകൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിെൻറ വിചാരണ നടപടികൾ ഇൗ മാസം 16ലേക്ക് മാറ്റി. നടൻ ദിലീപിെൻറ അഭിഭാഷകന് കോവിഡ് ബാധിച്ചതോടെ മറ്റ് അഭിഭാഷകരും ക്വാറൻറീനിലായതിനെത്തുടർന്നാണ് സാക്ഷിവിസ്താരം താൽക്കാലികമായി നീട്ടിവെച്ചത്.
എന്നാൽ, ദിലീപിെൻറ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹരജിയും മാപ്പുസാക്ഷിയാകാൻ സന്നദ്ധത അറിയിച്ച് പത്താം പ്രതി വിഷ്ണു നൽകിയ ഹരജിയും കോടതി ഇൗ മാസം 10ന് പരിഗണിക്കും.
ദിലീപിെൻറ അഭിഭാഷകന് കോവിഡ്ബാധ സ്ഥിരീകരിച്ചതോടെ ജനുവരി 27നാണ് സാക്ഷിവിസ്താരം നിർത്തിെവച്ചത്. ഇന്നലെ കേസ് വീണ്ടും പരിഗണിച്ചെങ്കിലും വീണ്ടും നീട്ടിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.