പ്രതിഷേധിക്കുന്നവരുടെ വായ മൂടിക്കെട്ടിയാൽ സത്യങ്ങൾ ഇല്ലാതാകില്ല -നജീബ് കാന്തപുരം
text_fieldsമീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് നജീബ് കാന്തപുരം എം.എൽ.എ. പ്രതിഷേധിക്കുന്നവരുടെ വായ മൂടിക്കെട്ടിയാൽ സത്യങ്ങൾ ഇല്ലാതാകുമെന്ന് ഫാസിസ്റ്റുകളോടാരാണ് പറഞ്ഞതെന്ന് അദ്ദേഹം സമുഹമാധ്യമത്തിലെ കുറിപ്പിൽ ചോദിച്ചു.
'മീഡിയ വൺ എന്ന മാധ്യമ സ്ഥാപനത്തിന്റെ പ്രക്ഷേപണാനുമതി സുരക്ഷാ കാരണങ്ങൾ പറഞ്ഞു കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം തടഞ്ഞിരിക്കുകയാണ്. വ്യക്തമായ കാരണം ബോധിപ്പിക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞില്ലെന്ന കാര്യത്തിൽ നിന്ന് മനസ്സിലാവുന്നത് ഇതൊരു പ്രതികാര നടപടി ആണെന്നാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം, അതും ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ, നിസ്സംശയം എതിർക്കേണ്ട കാര്യമാണ്. നിയമപരമായി മുന്നോട്ട് പോകാനുള്ള മീഡിയ വണിന്റെ തീരുമാനത്തെ പിന്തുണക്കുന്നു'-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.