Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ക​ട​ലി​നും...

'ക​ട​ലി​നും ക​ട​ലിന്‍റെ മ​ക്ക​ള്‍ക്കും വേ​ണ്ടി'; യു.ഡി.എഫ് തീരദേശയാത്ര വടക്കന്‍മേഖല പര്യടനം തുടങ്ങി

text_fields
bookmark_border
udf coastel
cancel
camera_alt

ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം.​പി ന​യി​ക്കു​ന്ന തീ​ര​ദേ​ശ യാ​ത്ര​ വ​ട​ക്ക​ന്‍മേ​ഖ​ല പ​ര്യ​ട​നം കാ​സ​ര്‍കോ​ട് ക​സ​ബ ക​ട​പ്പു​റ​ത്ത്​ കെ.​പി.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റ്​ പ്ര​ഫ. കെ.​വി. തോ​മ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കാ​സ​ര്‍കോ​ട്: 'ക​ട​ലി​നും ക​ട​ലി​െൻറ മ​ക്ക​ള്‍ക്കും വേ​ണ്ടി' എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍ത്തി ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം.​പി ന​യി​ക്കു​ന്ന തീ​ര​ദേ​ശ യാ​ത്ര​യു​ടെ വ​ട​ക്ക​ന്‍മേ​ഖ​ല പ​ര്യ​ട​നം കാ​സ​ര്‍കോ​ട് ക​സ​ബ ക​ട​പ്പു​റ​ത്തു​നി​ന്ന്​ പ്ര​യാ​ണം തു​ട​ങ്ങി. കെ.​പി.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റ്​ പ്ര​ഫ. കെ.​വി. തോ​മ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ഇ.​എം.​സി.​സി ക​രാ​ര്‍ റ​ദ്ദാ​ക്കി​യെ​ങ്കി​ലും ക​രാ​റി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യം ദു​രൂ​ഹ​മാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​ല​യി​ല്‍ കെ​ട്ടി​വെ​ക്കാ​തെ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് സ​ര്‍ക്കാ​ര്‍ ത​യാ​റാ​വ​ണ​മെ​ന്നും കെ.​വി. തോ​മ​സ്​ പ​റ​ഞ്ഞു. കേ​ന്ദ്ര​ത്തി​ലെ മോ​ദി​സ​ര്‍ക്കാ​റി​നോ​ട് സ​മ​ര​സ​പ്പെ​ടു​ക​യും അ​നു​ക​രി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് കേ​ര​ള​ സ​ര്‍ക്കാ​റെ​ന്നും കോ​ര്‍പ​റേ​റ്റു​ക​ളോ​ടു​ള്ള ദു​രൂ​ഹ ഇ​ട​പാ​ടു​ക​ള്‍ ഇ​തി​െൻറ തെ​ളി​വാ​ണെ​ന്നും ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം.​പി ആ​രോ​പി​ച്ചു.

യു.​ഡി.​എ​ഫ് ജി​ല്ല ചെ​യ​ര്‍മാ​ന്‍ സി.​ടി. അ​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം.​പി, എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം.​എ​ല്‍.​എ, മു​സ്​​ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ടി.​ഇ. അ​ബ്​​ദു​ല്ല, ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ഹ​ക്കീം കു​ന്നി​ല്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​സ്.​ടി.​യു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ഭാ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഉ​മ്മ​ര്‍ ഒ​ട്ടു​മ്മ​ലാ​ണ് ജാ​ഥ​യു​ടെ ഉ​പ​നാ​യ​ക​ന്‍. ആ​റി​ന് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വൈ​പ്പി​ന്‍ ഞാ​റ​ക്ക​ല്‍ ക​ട​പ്പു​റ​ത്ത് ജാ​ഥ സ​മാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udfcoastel
News Summary - The UDF has started its coastal tour of the North
Next Story